ആയുഷ് കോണ്‍ക്ളേവ് ഷോര്‍ട്ട്ഫിലിം മത്സരം

കേരള സര്‍ക്കാര്‍ നാഷണല്‍ ആയുഷ് മിഷന്‍ ഫെബ്രുവരി 15 മുതല്‍ 18 വരെ തിരുവനന്തപുരം കനകക്കുന്നില്‍ നടത്തുന്ന പ്രഥമ ഇന്റര്‍നാഷണല്‍ ആയുഷ് കോണ്‍ക്ലേവിനോടനുബന്ധിച്ച് ഷോര്‍ട്ട് ഫിലിം മത്സരം സംഘടിപ്പിക്കുന്നു. ആയുഷ് ചികിത്സാ ശാസ്ത്രങ്ങളെ മുന്‍നിര്‍ത്തിയുളള മത്സരത്തില്‍ വ്യക്തികള്‍ക്കോ സ്ഥാപനങ്ങള്‍ക്കോ സംഘടനകള്‍ക്കോ മത്സരിക്കാം.

ആയുഷ് ചികിത്സാ ശാസ്ത്രങ്ങളായ ആയുര്‍വേദം, യോഗ – നാച്ചുറോപ്പതി, യുനാനി, സിദ്ധ, ഹോമിയോപ്പതി വിഭാഗങ്ങളിലെ പൊതുജനാരോഗ്യ സംബന്ധമായ ഏതു വിഷയവും പ്രമേയമാക്കാം. എച്ച് ഡി ക്വാളിറ്റിയുളള മൊബൈല്‍ ക്യാമറ ഉപയോഗിച്ചും ചിത്രീകരണം നടത്താം. 6 മുതല്‍ 12 വരെ മിനിറ്റ് ദൈര്‍ഘ്യമുണ്ടായിരിക്കണം. തയ്യാറാക്കിയ ഷോര്‍ട്ട് ഫിലിം ടീമംഗങ്ങളുടെ പേരുവിവരം ഉള്‍പ്പെടെ ഫെബ്രുവരി 10ന് മുന്‍പ് മീഡിയ കമ്മിറ്റി ഓഫിസ്, ഇന്റര്‍നാഷണല്‍ ആയുഷ് കോണ്‍ക്ലേവ്, ആരോഗ്യ ഭവന്‍, തിരുവനന്തപുരം എന്ന വിലാസത്തില്‍ എത്തിക്കണം.

ഷോര്‍ട്ട് ഫിലിമുകള്‍ പെന്‍ ഡ്രൈവിലോ ഡി വി ഡി യിലോ ഓണ്‍ ലൈന്‍ ലിങ്ക് ആയോ മലയാളത്തിലും ഇംഗ്ലീഷിലും സമര്‍പ്പിക്കാം. 25000 രൂപ, 15000 രൂപ, 10000 രൂപ എന്നിങ്ങനെ യഥാക്രമം ഒന്നും രണ്ടും മൂന്നും സമ്മാനം ഉണ്ടായിരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 9747597140. സോഷ്യല്‍ മീഡിയ/ ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ മുന്‍പ് പ്രസിദ്ധീകരിച്ച രചനകള്‍ സ്വീകരിക്കുന്നതല്ല.

Related Articles