വ്യോമസേന വിമാനം തകര്‍ന്നു

ലഖ്‌നോ: വ്യോമസേനയുടെ വിമാനം തകര്‍ന്നു. ഉത്തര്‍ പ്രദേശിലാണ് ഇന്ത്യന്‍ വ്യോമസേനയുടെ ജാഗ്വാര്‍ യുദ്ധവിമാനം തകര്‍ന്നത്.

ഖൊരക്പൂരിലെ എയര്‍ഫോഴ്‌സ് ബേസില്‍ നിന്ന് പുറപ്പെട്ട വിമാനമാണ് തകര്‍ന്നുവീണത്. അതെസമയം പൈലറ്റ് സാഹസികമായി രക്ഷപ്പെട്ടു.

വിമാനം തകര്‍ന്നതിന്റെ കാരണം വ്യക്തമല്ല. സംഭവത്തില്‍ വ്യോമസേന അന്വേഷണത്തിന് ഉത്തരവിട്ടു.

Related Articles