തെങ്ങുകയറ്റക്കാരനെ തേനീച്ച കുത്തി പരിക്കേല്‍പ്പിച്ചു

വണ്ടൂര്‍: തെങ്ങില്‍ കയറിയ തെങ്ങ്കയറ്റക്കാരനെ തേനീച്ച കുത്തി പരിക്കേല്‍പ്പിച്ചു. പോരൂര്‍ അയനിക്കോട് പയ്യശേരി തണ്ടുപാറക്കല്‍ അബ്ദുള്‍ ഗഫൂറി(56)നെയാണ് തേനീച്ചകൂട്ടം ആക്രമിച്ചത്. പരിക്കേറ്റ ഗഫൂറിനെ വണ്ടൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ചെറുകോട് ഇരുപത്തിയെട്ടില്‍ കഴിഞ്ഞദിവസമാണ് സംഭവം നടന്നത്. തെങ്ങിന്‍മുകളില്‍ കയറിയ ഇയാളുടെ ശരീരത്തിലാകെ തേനീച്ച കുത്തേറ്റിട്ടുണ്ട്.

തേനീച്ചയുടെ ആക്രമത്തെ തുടര്‍ന്ന് തെങ്ങില്‍ നിന്ന് താഴത്തെത്തിയ ഇയാള്‍ സ്വയം ഓട്ടോറിക്ഷ വിളിച്ച് ആശുപത്രിയിലേക്ക് പോവുകയായിരുന്നു. ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ച ഇയാളുടെ ദേഹത്ത് നൂറോളം കുത്തുകളേറ്റിട്ടുണ്ട്.

Related Articles