അനാവശ്യ ഹര്‍ത്താല്‍ ഒഴിവാക്കാന്‍ സര്‍വകക്ഷിയോഗം വിളിക്കാം;മുഖ്യമന്ത്രി

തിരുവനന്തപുരം: അനാവശ്യമായ് ഉണ്ടാകുന്ന ഹര്‍ത്താലുകള്‍ ഒഴിവാക്കാന്‍ സര്‍വകക്ഷിയോഗം വിളിക്കാന്‍ സര്‍ക്കാര്‍ തയ്യാറാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഹര്‍ത്താലിന്റെ മറവില്‍ അക്രമം നടത്തുന്നവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിച്ചതായും അദേഹം പറഞ്ഞു. തുടര്‍ച്ചായി ഉണ്ടായിക്കൊണ്ടിരിക്കുന്ന ഹര്‍ത്താലുകള്‍ക്കെതിരെ ഒരു പൊതുവികാരം ഉയര്‍ന്നു വന്നിട്ടുണ്ടെന്നും ഇക്കാര്യത്തില്‍ സഭയ്ക്ക് പുറത്തുവെച്ച് ചര്‍ച്ച ചെയ്യാമെന്നും അതിനുശേഷം തീരുമാനം എടുക്കാമെന്നും മുഖ്യമന്ത്രി പറഞ്ഞു.

തുടര്‍ച്ചയായി നിസാരകാര്യങ്ങള്‍ക്ക് ഹര്‍ത്താല്‍ പ്രഖ്യാപിച്ച് കേരളത്തിന് ദുഷ്‌പേരുണ്ടാക്കുകയാണ് ചിലര്‍. സംസ്ഥാനത്തിന്റെ മുന്നോട്ടുപോക്കിനെ തകര്‍ക്കാനാണ് അത്തരക്കാര്‍ ബോധപൂര്‍വമായ ശ്രമം നടത്തുകയാണെന്നും കേരളത്തെ പിന്നോട്ടടിപ്പിക്കാനാണ് ഇത്തരക്കാരുടെ ആഗ്രഹമെന്നും മുഖ്യമന്ത്രി പറഞ്ഞു.

നിയമസഭയില്‍ ചോദ്യോത്തരവേളയില്‍ സംസാരിക്കവെയാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

Related Articles