ബോഡി / ശരീരം ഇന്ത്യന്‍ സമകാലീന കലാകാരന്‍മാരുടെ കലാപ്രദര്‍ശനം

‘ബോഡി’ ഇന്ത്യന്‍ സമകലീന ചിത്രശില്പങ്ങളുടെ പ്രദര്‍ശനം. ഒരു വ്യക്തിയും സമൂഹവും ശരീരത്തെ എങ്ങനെയാണ് നോക്കി കാണുന്നത് എന്നുള്ള ചിന്തകളും അനുഭവവുമാണ് തിരുവനന്തപുരം ശംഖുമുഖം ആര്‍ട്ട് മ്യൂസിയത്തില്‍ നടക്കുന്ന ബോഡി/ ശരീരം കലാപ്രദര്‍ശനം. ഈ പ്രദര്‍ശനത്തില്‍ മനുഷ്യ ശരീരത്തിന്റെ വിവിധ ഭാവങ്ങളേയാണ് ഇന്ത്യയിലെ സമകാലീന ചിത്രകാരന്‍മാര്‍ പ്രദര്‍ശിപ്പിച്ചിട്ടുള്ളത്. ഇന്ത്യയിലെ പ്രശസ്ത കലാകാരന്‍മാരായ സുധീര്‍ പട് വര്‍ദ്ധന്‍, രവീന്ദ്ര റെഡ്ഡി പ്രദീപ് പുത്തൂര്‍, ടി.കെ ഹരീന്ദ്രന്‍,തോലില്‍ സുരേഷ്, ഷാജി അപ്പുകുട്ടന്‍, ടി.ആര്‍ സുനില്‍, ചിത്ര.ജി, മുതല്‍ ഇന്ത്യയിലെ കണ്ടംപ്രററി ചിത്രകാരന്‍മാരുടെ ചിത്രശില്‍പ്പങ്ങള്‍ പുതിയൊരു കാഴ്ചശീലം തുറന്നിടുകയാണ് ശരീരത്തിന്റെ പ്രത്യയ ശാസ്ത്രങ്ങളുമായി നമുക്കു മുമ്പില്‍ .

തോലില്‍ സുരേഷിന്റെ ചിത്രം

ഓരോ കലാസൃഷ്ടിയും ആ കലാകാരന്‍ എങ്ങിനെ വ്യാഖ്യാനിക്കുന്നുവെന്ന് മനസ്സിലാക്കിതരുന്നവയാണ് പ്രദര്‍ശനത്തിലുള്ള ഓരോ സൃഷ്ടിയും. ശരീരത്തിലുണ്ടാകൂന്ന വിവിധ പെഴ്‌സ്‌പെക്റ്റീവുകളും ഒരു ശരീരം കടന്നു പോകുന്ന വിവിധ ഘട്ടങ്ങളും കലാപ്രദര്‍ശനത്തിലുണ്ട്. ചിത്രകാരന്‍ അശാന്തന്റെ മരണവുമായി ബന്ധപ്പെട്ട കഴിഞ്ഞ വര്‍ഷമുണ്ടായ വിവാദങ്ങളാണ് ഇന്ത്യയിലെ പ്രശസ്ത ക്യുറേറ്ററും കലാചരിത്രകാരന്തമായ ജോണി എം.എല്ലിനെ ഇങ്ങനെയൊരു പ്രദര്‍ശനത്തിന് പ്രചോദനമായത്. എല്ലാ ദിവസവും നമ്മോടൊപ്പമുണ്ടായിരുന്നു ഒരു വ്യക്തി മരിച്ചു കഴിയുമ്പോള്‍ എങ്ങനെയാണ് അയാള്‍ വെറുമൊരു ശരീരമാവുന്നതെന്നും ശരീരത്തിന്റെ പേരില്‍ പോലും നടക്കുന്ന രാഷ്ട്രീയ കാഴ്ച്ചപ്പാടുകളെ എങ്ങനെയാണ് അംഗീകരിക്കാന്‍ കഴിയുകയെന്നും ശ്രീ ജോണി ചോദിക്കുന്നു .മനുഷ്യ ശരീരത്തെ സൂക്ഷ്മമായി പരിശോധിച്ചാല്‍ സമൂഹത്തില്‍ നടക്കുന്ന എല്ലാ വിധ സംഭവങ്ങളുടെയും പ്രതിഫലനം നമുക്ക് കാണാന്‍ കഴിയുമെന്നും അതുകൊണ്ട് കൂടിയാണ് ബോഡി എന്ന പേരില്‍ പ്രദര്‍ശനം കുറേറ്റ് ചെയ്യുന്നതെന്നും ശ്രീ ജോണി പറയുന്നു.

ഫെബ്രുവരി മൂന്നു മുതല്‍ ആരംഭിച്ച ഈ പ്രദര്‍ശനം മാര്‍ച്ച് 31ന് അവസാനിക്കും

 

Related Articles