തിരൂരില്‍ റെയില്‍വേ ട്രാക്കിന് സമീപം അജ്ഞാത മൃതദേഹം

തിരൂര്‍: തിരൂര്‍ റെയില്‍വേ സ്റ്റേഷന് സമീപത്തെ കുറ്റിക്കാട്ടില്‍ അജ്ഞാത മൃതദേഹം കണ്ടെത്തി. ഏകദേശം അറുപത് വയസ് തോന്നിക്കുന്ന പുരുഷന്റെ മൃതദേഹമാണ് കണ്ടെത്തിയത്. മൃതദേഹത്തിന് നാലോ അഞ്ചോ ദിവസത്തെ പഴക്കുമണ്ടെന്ന് പോലീസ് പറഞ്ഞു. ചുകപ്പ് കള്ളിഷര്‍ട്ടാണ് ഇയാള്‍ ധരിച്ചിട്ടുള്ളത്.

വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെ തിരൂര്‍ റെയില്‍വേ സ്‌റ്റേഷന്‍ മാസ്റ്ററാണ് റെയില്‍വേ സ്‌റ്റേഷന് കിഴക്ക് വശത്തെ കുറ്റിക്കാട്ടില്‍ മൃതദേഹം കണ്ടത്. ഉടനെ പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് ആര്‍പിഎഫ്‌
എസ് ഐ ഷിനോജ്കുമാറും തിരൂര്‍ എസ് ഐ സുമേഷ് സുധാകറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘവും സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി.

മൃതദേഹം കോഴിക്കോട് മെഡിക്കല്‍കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി.

Share news
error: Content is protected !!
Scroll to Top