ട്രോമാകെയര്‍ വളണ്ടിയര്‍ പരിശീലന ക്യാമ്പ് പരപ്പനങ്ങാടിയില്‍

പരപ്പനങ്ങാടി: അപകടത്തില്‍ പരിക്കേറ്റവരെ രക്ഷിക്കുന്നതിനും പ്രാഥമിക ശുശ്രൂഷ നല്‍കുന്നതിനുമുള്ള പരിശീലനക്യാമ്പ് സംഘടിപ്പിക്കുന്നു. മാര്‍ച്ച് മൂന്നിന് സൂപ്പിക്കുട്ടി നഹ മെമ്മോറിയല്‍ സ്‌കൂളില്‍ വെച്ചാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്. രാവിലെ 9 മണിമുതല്‍ വൈകീട്ട് നാലുമണിവരെയാണ് ക്യാമ്പ്.

മലപ്പുറം ജില്ലാ ട്രോമാകെയര്‍ പരപ്പനങ്ങാടി യൂണിറ്റിന്റെ സഹകരണത്തോടെയാണ് വളണ്ടിയര്‍ പരിശീലന ക്യാമ്പ് സംഘടിപ്പിക്കുന്നത്.

ക്യാമ്പില്‍ പങ്കെടുക്കാന്‍ താല്പര്യമുള്ളവര്‍ 9947260260, 9249414766 എന്നീ നമ്പറുകളില്‍ വിളിച്ച് പേര് റജിസ്റ്റര്‍ ചെയ്യണമെന്ന് പ്രസിഡന്റ് സ്റ്റാര്‍ മുനീര്‍ അറിയിച്ചു.

Share news
error: Content is protected !!
Scroll to Top