പരപ്പനങ്ങാടി എ.കെ.ജി ആശുപത്രിയില്‍ സൗജന്യ മെഗാ മെഡിക്കല്‍ ക്യാമ്പ്

പരപ്പനങ്ങാടി: എ.കെ.ജി സഹകരണ ആശുപത്രിയില്‍ സൗജന്യ മെഗാ മെഡിക്കല്‍ ക്യാമ്പ് നടത്തുന്നു. മാര്‍ച്ച് 2,3 തിയ്യതികളിലാണ് ക്യാമ്പ് നടത്തുന്നത്.

ക്യാമ്പിന്റെ ആദ്യ ദിനത്തില്‍ സ്ത്രീകള്‍ക്ക് മാത്രമായി സ്ത്രീ വിദഗ്ധരുടെ നേതൃത്വത്തില്‍ പരിശോധന നടത്തും
. രാവിലെ 10 മണി മുതല്‍ ഉച്ചയ്ക്ക് ഒരുമണിവരെയാണ് ക്യാമ്പ്.

രണ്ടാം ദിവസത്തെ ക്യാമ്പ് മുന്‍സിപ്പാലിറ്റി ചെയര്‍ പേഴ്‌സണ്‍ വി.വി ജമീല ടീച്ചര്‍ ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് ജനറല്‍ മെഡിസിന്‍, എല്ല് രോഗ വിഭാഗം, ഇ.എന്‍.ടി വിഭാഗത്തിലെയും പത്തോളം ഡോക്ടര്‍മാര്‍ പങ്കെടുക്കുന്ന ക്യാമ്പ് രാവിലെ 10 മണി മുതല്‍ ഉച്ചയ്ക്ക് ഒരു മണിവരെ നടക്കും. അന്നേദിവസം ലാബ്,എക്‌സറേ,ഇസിജി, എന്നിവയ്ക്ക് പ്രത്യേക ഇളവുകള്‍ ഉണ്ടായിരിക്കുമെന്നും ചില മരുന്നുകള്‍ സൗജന്യമായി നല്‍കുമെന്നും ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ബുക്കിംഗിനും അന്വേഷണങ്ങള്‍ക്കുമായി ബന്ധപ്പെടേണ്ട നമ്പറുകള്‍: 0494 2414 500, 7025774502, 6380071704, 9656530139.

വാര്‍ത്താസമ്മേളനത്തില്‍ വി പി സോമസുന്ദരന്‍(ചെയര്‍മാന്‍),എം.കൃഷ്ണന്‍ മാസ്റ്റര്‍(ഡയറക്ടര്‍),ലത്തീഫ് തെക്കേപ്പാട്ട്(ഡയറക്ടര്‍)എന്നിവര്‍ സംബന്ധിച്ചു.

Related Articles