Section

malabari-logo-mobile

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ സംഘര്‍ഷം: എസ്എഫ്‌ഐ-എംഎസ്എഫ് പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടി;നിരവധി വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്

HIGHLIGHTS : തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വ്വകലാശാലയില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകരും എംഎസ്എഫ് പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷം. സി സോണ്‍ കലോത്സവത്തെ ചൊല്ലിയാണ് പ്രശ...

തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വ്വകലാശാലയില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകരും എംഎസ്എഫ് പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷം. സി സോണ്‍ കലോത്സവത്തെ ചൊല്ലിയാണ് പ്രശ്‌നമുണ്ടായത്. സംഘര്‍ഷത്തില്‍ നിരവധി വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

സിസോണില്‍ എംഎസ്എഫ് യൂണിയനിലെ വിദ്യാര്‍ത്ഥികള്‍ക്ക് പങ്കെടുക്കാന്‍ അവസരം നല്‍കുന്നില്ലെന്ന് കാണിച്ച് എംഎസ്എഫ് വൈസ് ചാന്‍സലര്‍ക്ക് പരാതി നല്‍കിയിരുന്നു. ഇതിന്‍ വൈസ് ചാന്‍സിലര്‍ അനുകൂല നിലാപാട് സ്വീകരിച്ചില്ലെന്ന് ആരോപിച്ച് വൈസ്ചാന്‍സലറെ ഉപരോധിക്കുകയും പൂട്ടിയിടുകയും ചെയ്തിരുന്നു.

sameeksha-malabarinews

അഭിമന്യുവിന്റെ അച്ഛനും അമ്മയും ചേര്‍ന്നാണ് ഇന്നു നടന്ന സീസോണ്‍ കലോത്സവം ഉദ്ഘാടനം ചെയ്തത്. ഇത് എസ്എഫ്‌ഐ മേളയാക്കി മാറ്റിയെന്ന് എംഎസ് ആരോപിച്ചു. തുടര്‍ന്ന് എസ്എഫ്‌ഐ പ്രവത്തകര്‍ പ്രകടനവുമായി വൈസ്ചാന്‍സലറെ പൂട്ടിയ മുറിക്ക് സമീപത്തേക്ക് എത്തിയതോട ഇരു വിഭാഗവും തമ്മില്‍ സംഘര്‍ഷമുണ്ടാവുകയായിരുന്നു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!