പരപ്പനങ്ങാടിയില്‍ കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റിന് മര്‍ദ്ധനം

പരപ്പനങ്ങാടി:  കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് പിഒ സലാമിന് മര്‍ദ്ധനമേറ്റതായി പരാതി. പരപ്പനങ്ങാടി നഗരസഭ കാര്യാലയത്തില്‍ വച്ചാണ് സംഭവം. വിവരാവകാശ പ്രവര്‍ത്തകനായ തോട്ടത്തില്‍ റഹീം മര്‍ദ്ധിച്ചുവെന്നാണ് പിഒ സലാം പോലീസില്‍ പരാതിപ്പെട്ടിരിക്കുന്നത്. തിരച്ച് റഹീമും സലാമിനെതിരെ പരാതി നല്‍കിയിട്ടുണ്ട്.

ബുധനാഴ്ച വൈകീട്ട് അഞ്ചുമണിയോടെയാണ് സംഭവം. പുത്തരിക്കല്‍ അട്ടക്കുളങ്ങര ഭാഗത്ത് ഒരു നടപ്പാത നിര്‍മ്മാണവുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്ന തര്‍ക്കം പരിഹരിക്കുന്നതിന് നഗരസഭയില്‍ വിളിച്ചചേര്‍ത്ത അനുരഞ്ജനയോഗം പിരിഞ്ഞയുടനെയാണ് തര്‍ക്കം ഉടലെടുത്തത്.

സംഭവത്തില്‍ ഇതുവരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടില്ല.

Share news
error: Content is protected !!
Scroll to Top