Section

malabari-logo-mobile

നിലീന അത്തോളിക്ക് നാഷണല്‍ മീഡിയ അവാര്‍ഡ്

HIGHLIGHTS : ദില്ലി: മാധ്യമപ്രവര്‍ത്തക നിലീന അത്തോളിക്ക് നാഷനല്‍ ഫൗണ്ടേഷന്‍ ഫോര്‍ ഇന്ത്യയുടെ 2019 വര്‍ഷത്തെ ദേശീയ മാധ്യമപുരസ്‌കാരം. സാക്ഷരകേരളത്തിലെ ഭര്‍തൃ ബലാത...

ദില്ലി: മാധ്യമപ്രവര്‍ത്തക നിലീന അത്തോളിക്ക് നാഷനല്‍ ഫൗണ്ടേഷന്‍ ഫോര്‍ ഇന്ത്യയുടെ 2019 വര്‍ഷത്തെ ദേശീയ മാധ്യമപുരസ്‌കാരം. സാക്ഷരകേരളത്തിലെ ഭര്‍തൃ ബലാത്സംഘങ്ങള്‍( Addressing marital rapes in highly literate Kerala) എന്ന പഠനത്തിനാണ് പുരസ്‌ക്കാരം.

1.25 ലക്ഷം രൂപയാണ് പുരസ്‌കാരതുക. വരുന്ന മാര്‍ച്ച് ഏഴിന് ദില്ലിയില്‍ വെച്ച് നടക്കുന്ന ചടങ്ങില്‍ അവാര്‍ഡ് വിതരണംചെയ്യും. ഇന്ത്യയുടെ വിവിധ ഭാഗത്തുനിന്നുള്ള പത്തു പേരെയാണ് ഒരു വര്‍ഷം പുരസ്‌കാരത്തിനായി പരിഗണിക്കുക.

sameeksha-malabarinews

രാംനാഥ് ഗോയങ്ക അവാര്‍ഡ്, സംസ്ഥാനസര്‍ക്കാരിന്റെ വിവേകാനന്ദപുരസ്‌ക്കാരും, കേരള മീഡിയ അക്കാദമി അവാര്‍ഡ്, ലാഡ്ലി മീഡയ അവാര്‍ഡ് തുടങ്ങിയ നിരവധി പുരസ്‌ക്കാരങ്ങള്‍ നിലീനക്ക് ലഭിച്ചിട്ടുണ്ട്.

മലപ്പുറം ജില്ലയിലെ പരപ്പനങ്ങാടി സ്വദേശികളായ നാരായണന്‍ അത്തോളിയുടെയും, ഷൈലജയുടെയും മകളാണ് നിലീന. ഗൗതമാണ് ഭര്‍ത്താവ്, നിതാര മകളാണ്. മാതൃഭൂമി ഓണ്‍ലൈനില്‍ സബ് എഡിറ്ററായി ജോലി ചെയ്യുകയാണ് നിലീന

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!