പരപ്പനങ്ങാടി തീരദേശത്ത് സംഘര്‍ഷം: പോലീസ് ലാത്തി വീശി

പരപ്പനങ്ങാടി ബുധനാഴച് വൈകീട്ട് പരപ്പനങ്ങാടി ഒട്ടുമ്മല്‍ കടപ്പുറത്ത് മുസ്ലീം ലീഗ് നടത്തിയ പ്രതിഷേധപ്രകടത്തിനിടെയുണ്ടായ സംഘര്‍ഷത്തെ തുടര്‍ന്ന് പോലീസ് ലാത്തിവീശി.

ആവിയില്‍ ബീച്ചില്‍ നിന്നും വൈകീട്ട് ആരംഭിച്ച മുസ്ലീംലീഗ് പ്രകടനത്തെ തുടര്‍ന്നാണ് സംഘര്‍ഷമുണ്ടായത്. പ്രകടനം കടന്നുപോയ വഴിയില്‍ വ്യാപകമായി അക്രമമുണ്ടായതാണ് റിപ്പോര്‍ട്ട്. ഇവിടങ്ങളിലെ സിപിഐഎമ്മിന്റെ സ്തൂപങ്ങളും കൊടികളും തകര്‍ത്തിട്ടുണ്ട്. തുടര്‍ന്ന് പ്രകടനം ഒട്ടുമ്മല്‍ കടപ്പുറത്തെത്തിയപ്പോഴാണ് പ്രവര്‍ത്തകര്‍ പോലീസുമായി സംഘര്‍ഷമുണ്ടായത്. ഒരാള്‍ പോലീസ് കസ്‌ററഡിയിലുണ്ടെന്നാണ് സൂചന.

ഇന്നലെ രാത്രിയില്‍ ഇവിടെ സിപിഎം-മുസ്ലീംലീഗ് സംഘര്‍ഷമുണ്ടായിരുന്നു. പരപ്പനങ്ങാടി ഫിഷിങ്ങ് ഹാര്‍ബറിന്റെ തറക്കല്ലിടല്‍ ചടങ്ങിന്റെ ആഘോഷങ്ങളുമായി ബന്ധപ്പെട്ട് ഇരുവിഭാഗവും നടത്തിയ പ്രകടനങ്ങള്‍ തമ്മില്‍ നേരിയ ഉരസലുണ്ടായിരുന്നു.ഇതില്‍ ചില സിപിഎം പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റിരുന്നു. ഇlതിന് പിന്നാലെ ് മുസ്ലീംലീഗിന്റെ ഒട്ടുമ്മലിലെ ഓഫീസ് സിപിഎം പ്രവര്‍ത്തകര്‍ തകര്‍ത്തിരുന്നു. ഇതില്‍ പ്രതിഷേധിച്ച് നടന്ന പ്രകടനമാണ് ഇന്ന് അക്രമാസക്തമായത്‌.സംഭവസ്ഥലത്ത് കൂടുതല്‍ പോലീസിനെ വിന്യസിച്ചിട്ടുണ്ട്.

Related Articles