പരപ്പനങ്ങാടിയില്‍ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന വാഹനം അടിച്ചു തകര്‍ത്തു

പരപ്പനങ്ങാടി ചെറമംഗലം അയോധ്യനഗറില്‍ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന വാഹനം അടിച്ചുതകര്‍ത്തു. താനൂര്‍ സ്വദേശി മുസ്ലിയാര വീട്ടില്‍ റഷീദിന്റെ ക്രൂയിസര്‍ വാഹനമാണ് അടിച്ചുതകര്‍ത്തിരിക്കുന്നത്. ബുധനാഴച് രാത്രി പത്തുമണിയോടെയാണ് സംഭവമുണ്ടായിരിക്കുന്നത്. റഷീദ് മുസ്ലിംലീഗ് അനുഭാവിയാണ്.

രണ്ടു ദിവസമായി പരപ്പനങ്ങാടി തീരദേശത്ത് നിലനില്‍ക്കുന്ന രാഷ്ട്രീയ സംഘട്ടനങ്ങളുടെ തുടര്‍ച്ചായണ് ഈ സംഭവങ്ങളെന്ന് കരുതപ്പെടുന്നു.

ചൊവ്വാഴ്ച വൈകീട്ട് ഒട്ടുമ്മലിലും പരിസരത്തും സിപിഎം ലീഗ് സംഘര്‍ഷത്തില്‍ മുസ്ലീലീഗിന്റെ ഒ്ട്ടുമ്മലിലെ ഓഫീസ് ആക്രമിക്കപ്പെട്ടിരുന്നു. ഇന്നലെ ഇതിന്റ തുടര്‍ച്ചയായി ഇന്നലെ മുസ്ലീംലീഗിന്റെ പ്രതിഷേധപ്രകടനത്തിനിടെ സിപിഎമ്മിന്റെ സ്തൂപങ്ങളും കൊടമരങ്ങളും തകര്‍ക്കപ്പെട്ടിരുന്നു.

Related Articles