മീ ടു പരസ്യമായി ക്ഷമ ചോദിച്ച് നടന്‍ അലന്‍സിയര്‍

കൊച്ചി:തനിക്കെതിരെ മീ ടു ആരോപണമുന്നയിച്ച നടി ദിവ്യ ഗോപിനാഥിനോട് പരസ്യമായി ക്ഷമ ചോദിച്ച് നടന്‍ അലന്‍സിയര്‍. ടൈംസ് ഓഫ് ഇന്ത്യയുടെ കൊച്ചി ടൈംസിന് നല്‍കിയ അഭിമുഖത്തിലാണ് അലന്‍സിയര്‍ പരസ്യമായി ദിവ്യയോട് ക്ഷമ ചോദിച്ചിരിക്കുന്നത്.

തന്റെ പ്രവൃത്തികള്‍ ദിവ്യയെ വേദനിപ്പിച്ചെന്ന് തിരിച്ചറിഞ്ഞതോടെ താന്‍ ദിവ്യയോട് നേരിട്ട് ക്ഷമ ചോദിച്ചിരുന്നു. എന്നാല്‍ ഇതുപോര പരസ്യമായി ക്ഷമ ചോദിക്കണമെന്നായിരുന്ന അവരുടെ ആവിശ്യം. അതുകൊണ്ട് പരസ്യമായി ക്ഷമചോദിക്കുകായണെന്ന് അലന്‍സിയര്‍ പറഞ്ഞു.

ആത്മാര്‍ത്ഥമായാണ് ക്ഷമ ചോദിക്കുന്നുവെങ്കില്‍ അംഗീകരിക്കുന്നതായി ദിവ്യ ഗോപിനാഥ് ഇതിനോട് പ്രതികരിച്ചു. നേരത്തെ താരസംഘടനയായ എഎംഎംഎയ്ക്ക് ദിവ്യ അലന്‍സിയറിനെതിരെ പരാതി നല്‍കിയിരുന്നു. കഴിഞ്ഞ വര്‍ഷം ഒക്ടോബറിലാണ് ദിവ്യ ഒരു ബ്ലോഗ് പോസ്റ്റിലൂടെ അലന്‍സിയറിനെതിരെ ലൈംഗിക ആരോപണം ഉയര്‍ത്തിത്. ചുറ്റുപാടും നടക്കുന്ന കാര്യങ്ങളോടുള്ള അദ്ദേഹത്തിന്റെ പുരോഗമന സമീപനം സ്വന്തം വൈകൃതം മറക്കാനാണെന്നും ദിവ്യ ആരോപിച്ചിരുന്നു.

Related Articles