crime

കൊച്ചിയില്‍ വന്‍ രക്തചന്ദനവേട്ട

കൊച്ചി:  ദുബായിലേക്ക് കടത്താനായെത്തിച്ച 2200 കിലോ രക്തചന്ദനം ഡിആര്‍ഇഐ പിടികൂടി. കൊച്ചി ഐലന്റില്‍ നിന്നാണ് രക്തചന്ദനം പിടികൂടിയത്. ദുബൈയിലേക്ക് കപ്പല്‍മാര്‍ഗ്ഗം ഓയില്‍ ടാങ്കില്‍ കടത്താനായിരുന്നു ശ്രമം. ആന്ധ്രയില്‍ നിന്നാണ് രക്തചന്ദനം കൊച്ചിയിലെത്തിച്ചത്. സര്‍ക്കാരില്‍ നിന്നും ലേലം വഴി മാത്രമെ രക്തചന്ദനത്തിന്റെ ഇടപാട് നടത്താനാവു. സംഭവത്തില്‍ നിലവില്‍ ആരേയും അറസ്റ്റ് ചെയ്തിട്ടില്ല. വിശദമായ അന്വേഷണം ആരംഭിച്ചതായി ഡിആര്‍ഐ അറിയിച്ചു.

സ്വര്‍ണ്ണമടക്കമുള്ള മോഷണമുതല്‍ ജനലിലൂടെ തിരിച്ച് വീട്ടിലേക്ക് ഇട്ട് കള്ളന്‍

തേഞ്ഞിപ്പലം; സ്വര്‍ണ്ണവും പണവുമടക്കമുള്ള മോഷണമുതല്‍ മോഷ്ടിച്ച വീട്ടിലേക്ക് തന്നെ തിരിച്ചിട്ട് കള്ളന്‍. ചേലേമ്പ്ര ഹാജിയാര്‍ വളവിലെ തെഞ്ചേരി അബൂബക്കര്‍ മുസ്ലിയാരുടെ വീട്ടില്‍ നിന്നും കഴിഞ്ഞ മാസം 21ന് മോഷണം പോയ 65,000 രൂപയും നാലര പവന്‍ സ്വര്‍ണ്ണവുമാണ് തിരിച്ച് കിട്ടിയത്. തിങ്കളാഴ്ച രാത്രി ഒമ്പതരമണിയോടെ മുറിയുടെ ജനലിലൂടെ മോഷണമുതല്‍ തിരിച്ചിട്ട് മോഷ്ടാവ് ഓടി രക്ഷപ്പെടുകയായിരുന്നു. ശബ്ദം കേട്ട് വീട്ടുകാര്‍ നോക്കിയപ്പോളാണ് നഷ്ടപ്പെട്ട ആഭരണവും പണവും ജനലിന് താഴെ എറിഞ്ഞ നിലയില്‍ കണ്ടത്. .ചൊവ്വാഴ്ച മലപ്പുറത്ത് നിന്നെത്തിയ വിരലടയാള

തൊടുപുഴയില്‍ ഭാര്യാസഹോദരിയെ വെട്ടിക്കൊലപ്പെടുത്തി

ഇടുക്കി: തൊടുപുഴയില്‍ ഭാര്യ സഹോദരിയെ നടുറോഡിലിട്ടു വെട്ടിക്കൊലപ്പെടുത്തി. കേസിലെ പ്രതി ഷംസുദ്ദീന്‍ കൊലപാതക ശേഷം വാഴക്കുളം പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങി. വെങ്ങല്ലൂര്‍ സ്വദേശി ഹലീമ (54) യാണ് കൊല്ലപ്പെട്ടത്. ഇന്നലെ വൈകീട്ടാണ് കുടുംബവഴക്കിന്റെ പേരില്‍ മൂത്ത സഹോദരിയുടെ ഭര്‍ത്താവ് ഷംസുദ്ദീന്‍ ഭാര്യ സഹോദരി ഹലീമയെ വെട്ടികൊലപ്പെടുത്തിയത്. ലഹരിക്കടിമയായ ഷംസുദ്ദീന്‍ കഴിഞ്ഞ രണ്ടു വര്‍ഷമായി ഭാര്യയുമായി അകന്നു കഴിയുകയാണ്. തന്റെ കുടുംബ പ്രശ്നങ്ങള്‍ക്ക് കാരണം ഹമീലയാണെന്ന് ആരോപിച്ചായിരുന്നു ഷംസുദ്ദീന്റെ ആക്രമണം. ഭാര്യയെ തിരികെ വിളിക്കാന്‍ ഷംസുദ്ദീന്‍ എത്തിയപ്പോള്‍ ഹലീമ

error: Content is protected !!
Scroll to Top