ഒന്നര വയസ്സുകാരി കുഞ്ഞിനെ ബക്കറ്റിലെ വെള്ളത്തില്‍ മുക്കി കൊന്ന കേസ്: അമ്മൂമ്മയ്ക്കും പിതാവിനുമെതിരെ കേസ്

കൊച്ചിയില്‍ ഒന്നര വയസ്സുകാരിയെ ബക്കറ്റില്‍ മുക്കിക്കൊന്ന കേസില്‍ അമ്മൂമ്മയ്ക്കും പിതാവിനും എതിരെ കേസെടുത്തു. കുട്ടിയുടെ സംരക്ഷണത്തില്‍ വീഴ്ച വരുത്തിയതിനാണ് ജുവനൈല്‍ ജസ്റ്റിസ് ആക്ട്പ്രകാരം കേസെടുത്തത്.
രണ്ടുപേരെയും ഉടന്‍ അറസ്റ്റ് ചെയ്യും.

അങ്കമാലി കോട്ടശ്ശേരി സ്വദേശികളായ സജീഷിന്റെയും ഡിക്സിയുടെയും മകള്‍ നോറ മരിയയെയാണ് മുത്തശ്ശിയുടെ സുഹൃത്ത് മുക്കിക്കൊലപ്പെടുത്തിയത്. കൊച്ചി കലൂരിലെ ലെനിന്‍ സെന്ററിന് അടുത്തുള്ള ഒരു ഹോട്ടല്‍ മുറിയിലെ ബക്കറ്റില്‍ മുക്കിയാണ് കുഞ്ഞിനെ കൊന്നത്.

സംഭവത്തില്‍ കുട്ടിയുടെ അമ്മൂമ്മയുടെ സുഹൃത്ത് പള്ളുരുത്തി സ്വദേശി ജോണ്‍ ബിനോയി അറസ്റ്റിലായിരുന്നു. ശനിയാഴ്ച ഹോട്ടലില്‍ മുറിയെടുത്ത ശേഷം കുട്ടിയെ ഹോട്ടല്‍മുറിയില്‍ വച്ച് കൊല്ലുകയായിരുന്നു. കുഞ്ഞിനെ മുക്കിക്കൊന്ന ശേഷം വെള്ളത്തില്‍ വീണ് മരിച്ചെന്ന് വരുത്തിത്തീര്‍ക്കാന്‍ പ്രതി ശ്രമിക്കുകയായിരുന്നു. എന്നാല്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തിയപ്പോഴാണ് കുഞ്ഞിന്റേത് സ്വാഭാവികമരണമല്ലെന്ന് തെളിഞ്ഞത്.

 

Share news
error: Content is protected !!
Scroll to Top