ജമ്മു കശ്മീരില്‍ ഏറ്റുമുട്ടല്‍; നാല് ഭീകരരെ സൈന്യം വധിച്ചു

ജമ്മു കശ്മീരില്‍ നാല് ജെയ്‌ഷെ മുഹമ്മദ് ഭീകരരെ സൈന്യം വധിച്ചു. ജമ്മു കശ്മീരില്‍ അഞ്ചിടങ്ങളില്‍ നടന്ന വ്യത്യസ്ത ഏറ്റുമുട്ടലുകളിലാണ് സുരക്ഷാ സേന ഭീകരരെ വധിച്ചത്.

പുല്‍വാമയില്‍ രണ്ടും ഗന്ദര്‍ബാലിലും ഹന്ദ്വാരയിലും ഓരോ ഭീകരരെയുമാണ് വധിച്ചത്. ഒരു ഭീകരനെ പിടികൂടിയെന്നും സൈന്യം അറിയിച്ചു.

പുല്‍വാമ,ഹന്ദ്വാര, ഗന്ദര്‍ബാല്‍ എന്നീ ജില്ലകളില്‍ ഭീകരരുമായുള്ള ഏറ്റുമുട്ടല്‍ തുടരുകയാണ്.

Share news
error: Content is protected !!
Scroll to Top