crime

തിക്കോടിയില്‍ യുവതിയെ പെട്രോളൊഴിച്ച് തീകൊളുത്തി കൊന്ന് യുവാവ് മരിച്ചു

കോഴിക്കോട്: യുവതിയെ പെട്രോളൊഴിച്ച് തീകൊളുത്തി കൊലപ്പെടുത്തിയ ശേഷം ആത്മഹത്യക്ക് ശ്രമിച്ച യുവാവ് മരിച്ചു. തിക്കോടി വലിയമഠത്തില്‍ നന്ദു എന്ന നന്ദകുമാര്‍ (31) ആണ് മരിച്ചത്. ഗുരുതരമായ പരിക്കുകളോടെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവേ ഇന്ന് പുലര്‍ച്ചയാണ് നന്ദകുമാര്‍ മരിച്ചത്. തിക്കോടി സ്വദേശി കാട്ടുവയലില്‍ മനോജിന്റെ മകള്‍ സിന്ദൂരി എന്ന കൃഷ്ണപ്രിയ(22)യെ ആണ് ഇയാള്‍ വെള്ളിയാഴ്ച മണ്ണണ്ണയൊഴിച്ച് തീകൊളുത്തി കൊന്നത്. രാവിലെ പത്തുമണിക്ക് തിക്കോടി പഞ്ചായത്ത് ഓഫീസിന് മുമ്പിലായിരുന്നു സംഭവം. പഞ്ചായത്ത് ഓഫീസിന് മുമ്പിലെത്തിയ കൃഷ്ണപ്രിയയെ

കരിപ്പൂരില്‍ പാര്‍ക്കിങ് ഫീസ് കൊള്ള; പ്രതിഷേധം കനക്കുന്നു

കോഴിക്കോട്; കരിപ്പൂര്‍ വിമാനത്താവളത്തില്‍ പാര്‍ക്കിങ് സമയക്രമ പരിഷ്‌ക്കാരത്തിന്റെ പേരില്‍ പണം തട്ടുന്നുവെന്ന പരാതിയുമായി യാത്രക്കാര്‍. ടെര്‍മിനലിന് സമീപം വാഹനം മൂന്ന് മിനിറ്റിലധികം നിര്‍ത്തിയിട്ടാല്‍ വന്‍തുക പിഴ ഈടാക്കുന്നതിനെതിരെയാണ് പ്രതിഷേധമുയരുന്നത്. ഇപ്പോള്‍ യാത്രക്കാരെ കൊണ്ടുവിടാനും കൊണ്ടുപോകാനുമായി വിമാനത്താവളത്തിലെത്തുന്ന വാഹനത്തിന് ടെര്‍മിനലിന് സമീപം മൂന്ന് മിനിറ്റ് സമയമാണ് അനുവദിച്ചിട്ടുള്ളത്. ഈ സമയം കഴിഞ്ഞാല്‍ അഞ്ഞൂറുരൂപ പിഴയീടാക്കാനുള്ള തീരുമാനമാണ് ഏറെ പ്രതിഷേധത്തിനിടയാക്കുന്നത്. സ്ഥിരമായുണ്ടാകുന്ന ഗതാഗതക്കുരുക്കിനിടയില്‍ മൂന്ന് മിനിറ്റുകൊണ്ട് യാത്രക്കാരെ ഇറക്കാനും കയറ്റിക്കൊണ്ടുപോകാനും കഴിയില്ലെന്ന് യാത്രക്കാരും അവരോടൊപ്പമെത്തുന്നവരും പറയുന്നു. ട്രാഫിക് പരിഷ്‌ക്കാരത്തിന്റെ പേരില്‍

error: Content is protected !!
Scroll to Top