
കുന്ദംകുളം : നിരോധിത പുകയില ഉല്‍പ്പന്നങ്ങളുമായി അമ്മയും മകനും അറസ്റ്റിലായി. കുന്ദംകുളം വടക്കേ തലക്കൽ ബേബി(65), ബേബിയുടെ മകൻ ജോബി (42)എന്നിവരെ ആണ് കുന്ദംകുളം പോലീസ് പിടികൂടിയത്.
രണ്ടു ചാക്കുകളിലായി സൂക്ഷിച്ച ആയിരത്തോളം പാക്കറ്റ് നിരോധിത പുകയില ഇവരിൽനിന്നും പിടിച്ചെടുത്തു.
മുന്‍പ് നിരവധി തവണ ഇവര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടും നിരോധിത പുകയില ഉല്‍പ്പന്നം സൂക്ഷിക്കല്‍ തുടര്‍ന്നതോടെയാണ് പോലീസ് നടത്തിയ പരിശോധനയില്‍ പ്രതികളില്‍ നിന്നും നിരോധിത പുകയില പാക്കറ്റുകള്‍ കണ്ടെടുത്തത്.
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക



