മുസ്ലിംലീഗിനെ തള്ളി സമസ്ത;പള്ളികളില്‍ പ്രതിഷേധത്തിനില്ല

കോഴിക്കോട്: വഖഫ് ബോര്‍ഡ് നിയമനം സംബന്ധിച്ച വിഷയത്തില്‍ പള്ളികളില്‍ സര്‍ക്കാരിനെതിരെ പ്രചരണം നടത്തില്ലെന്ന് സമസ്ത നേതാവ് ജിഫ്രി മുത്തുക്കോയ തങ്ങള്‍. പള്ളികളിലെ പ്രവിത്രതയ്ക്ക് യോജിക്കാത്ത കാര്യങ്ങള്‍ പാടില്ലെന്നും പള്ളികളിലെ പ്രതിഷേധം അപകടം ചെയ്യുമെന്നും അദേഹം പറഞ്ഞു.

അതെസമയം വഖഫ് നിയമനം പിന്‍വലിക്കണമെന്നും അദേഹം ആവശ്യപ്പെടുകയുണ്ടായി. മുഖ്യമന്ത്രിയുമായി ഇക്കാര്യം സംസാരിച്ചതായും വിഷയത്തില്‍ ചര്‍ച്ച ചെയ്യാന്‍ അദേഹം സമ്മതിച്ചതായും ജിഫ്രി തങ്ങള്‍ പറഞ്ഞു.

ഇക്കാര്യത്തില്‍ സമസ്ത നിലവില്‍ പ്രതിഷേധ പരിപാടികള്‍ ആലോചിച്ചിട്ടില്ലെന്നും ചര്‍ച്ചയില്‍ അനുകൂലമായ തീരുമാനം ഉണ്ടായില്ലെങ്കില്‍ പ്രതിഷേധിക്കുമെന്നും അദേഹം പറഞ്ഞു.

Share news
error: Content is protected !!
Scroll to Top