
സൗദിക്ക് പിന്നാലെ യുഎഇയിലും അമേരിക്കയിലും ഒമൈക്രോൺ സ്ഥിരീകരിച്ചു. ആഫ്രിക്കയിൽ നിന്ന് എത്തിയ ഒരു വനിതയക്കാണ് യുഎഇയിൽ രോഗം സ്ഥിരീകരിച്ചത്. ഇവർ രണ്ടു ഡോസ് വാക്സിൻ സ്വീകരിച്ചവരാണ്. ഇവരെ ഐസലേഷനിലാക്കിയിട്ടുണ്ട്. വനിതയുമായി സമ്പർക്കം പുലർത്തിയവരെയും ഐസലോഷനിലാക്കിയിട്ടുണ്ട്. ഇവരെ നിരീക്ഷിച്ചുവരികയാണ്.
രോഗലക്ഷണങ്ങൾ ഒന്നുമില്ല. ആരോഗ്യ രോഗപ്രതിരോധ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്.
ആവശ്യമായ മുൻകരുതലുകൾ എടുത്തിട്ടുണ്ടെന്നും ബൂസ്റ്റർ ഡോസ് ഉൾപ്പെടെ എല്ലാവരും വാക്സിൻ എടുക്കണം എന്നും ആരോഗ്യ രോഗ പ്രതിരോധ മന്ത്രാലയം അറിയിച്ചു.
കാലിഫോർണിയയിലെ ഒരു വ്യക്തിക്കാണ് യു എസിൽ ഒമിക്രോൺ സ്ഥിരീകരിച്ചിരിക്കുന്നത്.




