ദുബായില്‍ നിന്ന് മറഡോണയുടെ വാച്ച് മോഷ്ടിച്ച  പ്രതി അസമില്‍ പിടിയില്‍

ഗുവാഹട്ടി: അന്തരിച്ച ഫുട്‌ബോള്‍ ഇതിഹാസം ഡീഗോ മറഡോണയുടെ വാച്ച് ദുബായില്‍ നിന്ന് മോഷ്ടിച്ചയാള്‍ പിടിയിലായി. അസം ശിവസാഗര്‍ സ്വദേശി വാസിദ് ഹുസൈനെയാണ് അസം പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളില്‍നിന്ന് മറഡോണയുടെ വിലകൂടിയ ഹുബ്ലോ വാച്ചും പോലീസ് കണ്ടെടുത്തു.

മറഡോണയുടെ ഒപ്പ് രേഖപ്പെടുത്തിയ അദ്ദേഹം ഉപയോഗിച്ചിരുന്ന ഹുബ്ലോ കമ്പനിയുടെ ലിമിറ്റഡ് എഡിഷനില്‍പ്പെട്ട വാച്ചാണ് പ്രതി മോഷ്ടിച്ചത്. ദുബായില്‍ മറഡോണയുടെ വസ്തുവകകളും മറ്റും സൂക്ഷിച്ചിരുന്ന കമ്പനിയിലെ സെക്യൂരിറ്റി ജീവനക്കാരനായിരുന്നു വാസിദ് ഹുസൈന്‍. വാച്ച് മാഷ്ടിച്ചശേഷം ഇയാള്‍ കഴിഞ്ഞ ഓഗസ്റ്റില്‍ നാട്ടിലേക്ക് കടന്നുകളയുകയായിരുന്നു. ദുബായ് പോലീസ് ഇന്ത്യന്‍ പോലീസുമായി സഹകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.


ഇയാളെ പോലീസ് കസ്റ്റഡയിലെടുത്തു. അന്വേഷണം പുരോഗമിക്കുകയാണെന്ന് ഉദ്യോഗ്സ്ഥര്‍ അറിയിച്ചു.

 

 

Share news
error: Content is protected !!
Scroll to Top