
ഇന്ത്യ ഗ്ലോബൽ ഫോറം യുഎഇ 2021 ഡിസംബർ 13 14 തീയതികളിൽ ദുബായിൽ സംഘടിപ്പിക്കുമെന്ന് ഇന്ത്യ ഗ്ലോബൽ ഫോറം അറിയിച്ചു. രണ്ടു ദിവസത്തെ പരിപാടി താജു ദുബായിൽ വെച്ച് നടക്കും. ന്യൂഡൽഹിയിലെ യുഎഇ എംബസിയും ദുബായിലെ ഇന്ത്യൻ കോൺസുലേറ്റ് ജനറലും സംയുക്തമായി സംഘടിപ്പിക്കുന്ന ചടങ്ങിൽ ഇന്ത്യയിൽ നിന്നും യുഎഇയിൽ നിന്നുമുള്ള നിയമ നിർമാതാക്കൾ സർക്കാർ ഉദ്യോഗസ്ഥർ യൂണിറ്റ് കോൺസിൻറെ മുതിർന്ന നേതാക്കൾ എന്നിവർ പങ്കെടുക്കും.
ഇന്ത്യ ഗ്ലോബൽ ഫോറമിന്റെ വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്യുന്നവർക്ക് പങ്കെടുക്കാം. വെർച്വൽ ആയും നേരിട്ടും പരിപാടിയിൽ പങ്കെടുക്കാനുള്ള അവസരം ഉണ്ട്. കേന്ദ്ര വാണിജ്യ വകുപ്പ് മന്ത്രി പീയൂഷ് ഗോയൽ, യുഎഇ ആർട്ടിഫിഷ്യൽ ഇൻറലിജൻസ് സഹമന്ത്രി ഉമർ ബിൻ സുൽത്താൻ അൽ ഒലമ, വിദേശ വ്യാപാര സഹമന്ത്രി ഡോക്ടർ താനേ ബിൻ അഹ്മദ് അൽ സെയൂദി, ഇന്ത്യയിലെ യുഎഇ അംബാസഡർ ഡോക്ടർ അഹ്മദ് അബ്ദുറഹ്മാൻ അൽ ബന്ന, കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ വകുപ്പ് മന്ത്രി മുൻ സുഖ് മൻഡവിയ, കേന്ദ്ര ഐടി വകുപ്പ് സഹമന്ത്രി രാജീവ് ചന്ദ്രശേഖർ , യുഎഇയിലെ ഇന്ത്യൻ അംബാസിഡർ സഞ്ജയ് സുധീർ തുടങ്ങിയവർ പങ്കെടുക്കും.
പ്രാദേശിക പങ്കാളിത്തം വിപുലപ്പെടുത്തൽ, ഇന്ത്യ-യുഎഇ ഇസ്രായേൽ ജിയോ പൊളിറ്റിക്കൽ യുഗത്തിൽ പുതിയ അവസരങ്ങൾ, കോപ്പ് 26 കാലാവസ്ഥ സാമ്പത്തിക പരിവർത്തന പ്രതിഫലനങ്ങൾ എന്നിവയെല്ലാം ചർച്ച വിഷയങ്ങളാകും.




