ശബരിമല തീർത്ഥാടനത്തിന് കൂടുതൽ ഇളവുകൾ; പമ്പ സ്നാനത്തിന് അനുമതി

ശബരിമല തീർത്ഥാടനത്തിന് കൂടുതൽ ഇളവുകൾ പ്രാബല്യത്തിൽ വന്നു. പമ്പ സ്നാനത്തിന് അനുമതിയായി. ജില്ലാ കളക്ടർ ഡോ. ദിവ്യ എസ് അയ്യരുടെ അദ്ധ്യക്ഷതയിൽ ചേർന്ന ദുരന്തനിവാരണ യോഗത്തിലാണ് ഇളവുകൾ അനുവദിച്ച് പമ്പ സ്നാനത്തിന് അനുമതി നൽകിയത്.

രാവിലെ 11 മുതലാണ് തീർത്ഥാടകർക്ക് പമ്പ സ്നാനം അനുവദിച്ചത്. ത്രിവേണി വലിയ പാലം മുതൽ ആറാട്ടുകടവ് വരെയുള്ള ഭാഗത്താണ് സ്നാനം അനുവദിച്ചിട്ടുള്ളത്.

കോവിഡ് വ്യാപനം കുറഞ്ഞുവരുന്ന സാഹചര്യത്തിൽ ശബരിമല തീർത്ഥാടന നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ അനുവദിക്കാൻ മുഖ്യമന്ത്രിയും ദേവസ്വം മന്ത്രിയും നടത്തിയ ചർച്ചയിൽ തീരുമാനം ആയതിനെ തുടർന്നാണ് ജില്ലാ ഭരണ കേന്ദ്രത്തിന് നടപടി.

Share news
error: Content is protected !!
Scroll to Top