പരപ്പനങ്ങാടിയില്‍ പാത്രത്തിനുള്ളില്‍ തല കുടുങ്ങിയ കുട്ടിക്ക് രക്ഷകരായി ഫയര്‍ഫോഴ്‌സ്

പരപ്പനങ്ങാടി: പാത്രത്തിനുള്ളില്‍ തലകുടങ്ങിയ കുട്ടിയെ രക്ഷപ്പെടുത്തി ഫര്‍ഫോഴ്‌സ്.വെള്ളിയാഴ്ച ഉച്ചയോടെയാണ് കളിക്കുന്നതിനിടെ പുത്തന്‍ പീടികയിലെ കുന്നത്ത് പ്രമോദിന്റെ ഒരു വയസ്സ് പ്രായമുള്ള കുട്ടിയുടെ തല അബദ്ധത്തില്‍ പാത്രത്തിനുള്ളില്‍ കുടുങ്ങിയത്.

ഇത് കണ്ട ഉടനെ കുട്ടിയുടെ അമ്മ സമീപത്തെ അങ്കണവാടി ടീച്ചര്‍ ഇന്ദിരയെ വിവരമറിയിക്കുകയും ഇവര്‍ ഉടനെ താനൂര്‍ അഗ്നിസുരക്ഷാ സേനയെ വിവരമറിയിക്കുകയുമായിരുന്നു.

ഉടന്‍തന്നെ ദ്രുതപ്രതികരണ വാഹനവുമായി അഗ്നിസുരക്ഷാ സേന സംഭവസ്ഥലത്തെത്തി. പാത്രം കട്ടര്‍ ഉപയോഗിച്ച് മുറിച്ച് കുട്ടിയെ സുരക്ഷിതമായി രക്ഷപ്പെടുത്തി.

Share news
error: Content is protected !!
Scroll to Top