Section

malabari-logo-mobile

കരിപ്പൂരില്‍ പാര്‍ക്കിങ് ഫീസ് കൊള്ള; പ്രതിഷേധം കനക്കുന്നു

HIGHLIGHTS : കോഴിക്കോട്; കരിപ്പൂര്‍ വിമാനത്താവളത്തില്‍ പാര്‍ക്കിങ് സമയക്രമ പരിഷ്‌ക്കാരത്തിന്റെ പേരില്‍ പണം തട്ടുന്നുവെന്ന പരാതിയുമായി യാത്രക്കാര്‍. ടെര്‍മിനലിന്...

കോഴിക്കോട്; കരിപ്പൂര്‍ വിമാനത്താവളത്തില്‍ പാര്‍ക്കിങ് സമയക്രമ പരിഷ്‌ക്കാരത്തിന്റെ പേരില്‍ പണം തട്ടുന്നുവെന്ന പരാതിയുമായി യാത്രക്കാര്‍. ടെര്‍മിനലിന് സമീപം വാഹനം മൂന്ന് മിനിറ്റിലധികം നിര്‍ത്തിയിട്ടാല്‍ വന്‍തുക പിഴ ഈടാക്കുന്നതിനെതിരെയാണ് പ്രതിഷേധമുയരുന്നത്.

ഇപ്പോള്‍ യാത്രക്കാരെ കൊണ്ടുവിടാനും കൊണ്ടുപോകാനുമായി വിമാനത്താവളത്തിലെത്തുന്ന വാഹനത്തിന് ടെര്‍മിനലിന് സമീപം മൂന്ന് മിനിറ്റ് സമയമാണ് അനുവദിച്ചിട്ടുള്ളത്.

sameeksha-malabarinews

ഈ സമയം കഴിഞ്ഞാല്‍ അഞ്ഞൂറുരൂപ പിഴയീടാക്കാനുള്ള തീരുമാനമാണ് ഏറെ പ്രതിഷേധത്തിനിടയാക്കുന്നത്. സ്ഥിരമായുണ്ടാകുന്ന ഗതാഗതക്കുരുക്കിനിടയില്‍ മൂന്ന് മിനിറ്റുകൊണ്ട് യാത്രക്കാരെ ഇറക്കാനും കയറ്റിക്കൊണ്ടുപോകാനും കഴിയില്ലെന്ന് യാത്രക്കാരും അവരോടൊപ്പമെത്തുന്നവരും പറയുന്നു.

ട്രാഫിക് പരിഷ്‌ക്കാരത്തിന്റെ പേരില്‍ നടക്കുന്ന ഈ കൊള്ളക്കെതിരെ വിവിധ സംഘടനകള്‍ പ്രതിഷേധപരിപാടികള്‍ നടത്തിക്കഴിഞ്ഞു.

ജനപ്രതിനിധികളടക്കം വിഷയത്തില്‍ ഇടപെട്ടിട്ടുണ്ട്. സമയക്രമം പരഷ്‌ക്കരിച്ചത് പുനപരിശോധിക്കുന്നത് പരിഗണിക്കാമെന്ന് ഡയറക്ടര്‍
ഇവരോട് അറിയിച്ചിട്ടുണ്ട്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!