Section

malabari-logo-mobile

മുഖത്തിന്റെ കരിവാളിപ്പ് മാറി നിറം വര്‍ധിക്കാന്‍ ഓട്‌സും പാലും

HIGHLIGHTS : Oatmeal and milk to lighten the complexion and enhance the complexion

തുടര്‍ച്ചയായ യാത്രകള്‍ കൊണ്ടും വെയിലേറ്റും മുഖത്തിന് കരിവാളിപ്പ് വന്ന് ക്ഷീണിച്ചമുഖം പലരുടെയും പ്രശ്‌നമാണ്. എന്നാല്‍ വീട്ടില്‍ വെച്ചുതന്നെ മുഖത്തെ ഈ കരിവാളിപ്പുമാറ്റി മുഖത്തിന്റെ പ്രസരിപ്പും നിറം വര്‍ധിക്കാനും നിങ്ങള്‍ക്ക് കഴിയും. ഇതിന് വേണ്ട സാധനങ്ങള്‍ ഓട്‌സും പാലുമാണ്.

ഇത് ഉപയോഗിക്കേണ്ടത് ഇപ്രകാരമാണ്. മുഖം നന്നായി കഴുകിയ ശേഷം ഒരു ടേബിള്‍ സ്പൂണ്‍ ഓട്‌സും രണ്ടര ടേബിള്‍സ്പൂണ്‍ പാലും ചേര്‍ത്ത് ഒരു അഞ്ച്മിനിറ്റ് വെക്കുക.ശേഷം കൈകൊണ്ടുതന്നെ ഓട്‌സും പാലും നന്നായി യോജിപ്പിച്ച് കുഴമ്പ് രൂപത്തിലാക്കുക(കട്ടികൂടുതലാണെങ്കില്‍ ആവശ്യത്തിന് പാല്‍ ചേര്‍ക്കാം). ഈ പേസ്റ്റ് മുഖത്ത് തേച്ചുപിടിപ്പിച്ച ശേഷം ഉണങ്ങിക്കഴിഞ്ഞാല്‍ നല്ല തണുത്തവെള്ളത്തില്‍ കഴുകി കളയുക.

ഒന്നിടവിട്ട ദിവസങ്ങളില്‍ ഇത് ഉപയോഗിച്ചാല്‍ മാറ്റം തീര്‍ച്ചയാണ്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!