Section

malabari-logo-mobile

നാടിനഭിമാനമായി തിരൂര്‍ സ്വദേശിനി റീമ ഷാജി; യുഎസ് സ്‌കോളര്‍ഷിപ്പിന് അര്‍ഹത നേടിയ ഇന്ത്യയില്‍ നിന്നുള്ള അഞ്ചുപേരിലൊരാള്‍

HIGHLIGHTS : മലപ്പുറം: ഇന്ത്യയില്‍ നിന്നും യുഎസ് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് സ്‌റ്റേന്റിന്റെ ഗ്രാജ്വേറ്റ് പ്രോഗ്രാമിന് അര്‍ഹത നേടി എഞ്ചിനീയറിങ് വിദ്യാര്‍ഥിനിയായ റ...

മലപ്പുറം: ഇന്ത്യയില്‍ നിന്നും യുഎസ് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് സ്‌റ്റേന്റിന്റെ ഗ്രാജ്വേറ്റ് പ്രോഗ്രാമിന് അര്‍ഹത നേടി എഞ്ചിനീയറിങ് വിദ്യാര്‍ഥിനിയായ റീമ ഷാജി. മലപ്പുറം തിരൂര്‍ സ്വദേശിയായ റീമ അപൂര്‍വ്വ നേട്ടം കരസ്ഥമാക്കി നാടിന്റെ തന്നെ അഭിമാനമായി മാറിയിരിക്കുകയാണ്.

അമേരിക്കന്‍ അണ്ടര്‍ ഗ്രാജേറ്റ് പഠനം പൂര്‍ത്തിയാക്കുന്നതിന് യുഎസ് സര്‍ക്കാറിന്റെ സാമ്പത്തിക സഹായം ലഭിക്കുന്ന അപൂര്‍വ്വ സ്‌കോളര്‍ഷിപ്പാണ് യുഗാന്‍ പ്രോഗ്രാം. പൂര്‍ണമായും യുഎസ് ഫണ്ട് ലഭിക്കുന്ന സ്‌കോളര്‍ഷിന് ഇന്ത്യയില്‍ നിന്നും അഞ്ച് പേര്‍ക്ക് മാത്രമാണ് അവസരമുള്ളത്.

sameeksha-malabarinews

കുറ്റിപ്പുറം എംഇഎസ് എഞ്ചിനീയറിങ്ങ് കോളേജിലെ വിദ്യാര്‍ത്ഥിനിയായ റീമ രണ്ട് ഉപന്യാസങ്ങളാണ് സ്‌കോളര്‍ഷിപ്പിനായി സമര്‍പ്പിച്ചത്.മറ്റു നടപടികള്‍ പൂര്‍ത്തിയാക്കി ഒരു മാസത്തിനും ശേഷം ഇന്റര്‍വ്യൂ കോളിലും റീമ വിജയിച്ചു .

യു എസിലെ മാഗ്‌നി സ്‌റ്റേറ്റ് യൂണിവേഴ്‌സിറ്റിയിലാണ് റീമ പഠനം നടത്തുക. പഠന വിഷയം ഇപ്പോള്‍ തിരഞ്ഞെടുത്തിട്ടില്ല.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!