
താനൂര്‍: ഓമച്ചപ്പുഴ സ്വദേശി പരേതനായ വി കെ മുഹമ്മദ് കുട്ടി മുസ്ലിയാരുടെ മകന്‍ വി കെ അബ്ദുറഹ്‌മാന്‍ എന്ന ബാവ മുസ്ലിയാര്‍ (60) നിര്യാതനായി.
പ്രമുഖ സൂഫിവര്യന്‍ മര്‍ഹൂം ഹാഫിളുല്‍ ഖുര്‍ആന്‍ അബൂബക്കര്‍ കുട്ടി മുസ്ലിയാരുടെ പൗത്രനാണ്. ഓമച്ചപ്പുഴ മഹല്ല് എക്‌സികുട്ടീവ് അംഗം, മസ്ലകുല്‍ ഇര്‍ഫാന്‍ ശരീഅത്ത് കോളേജ് പ്രസിഡന്റ് തുടങ്ങി നിരവധി സ്ഥാനങ്ങള്‍ വഹിച്ചിരുന്നു.
മലപ്പുറം സ്വലാത്ത് നഗറിലെ വസ്ത്ര വ്യാപാരിയായിരുന്ന അദ്ദേഹം കഴിഞ്ഞ ചൊവ്വാഴ്ച രാത്രി കടയടച്ച് വരുന്ന വഴിയില്‍ കോട്ടക്കല്‍ പൊന്മളയില്‍ വെച്ച് ഇവര്‍ സഞ്ചരിച്ചിരുന്ന ബൈക്കിലേക്ക് നിയന്ത്രണം വിട്ടു വന്ന ലോറി ഇടിക്കുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ ബാവ മുസ്ലിയാരെയും കൂടെ സഞ്ചരിച്ചിരുന്ന സഹോദര പുത്രനായ ഉനൈസ് ഫാളിലിയെയും മലപ്പുറം സ്വകാര്യ ആശുപത്രിയില്‍ പ്രവേശിച്ചെങ്കിലും പിന്നീട് ഇരുവരെയും കോട്ടക്കലിലെ സ്വകാര്യ ആശുപത്രി മാറ്റുകയായിരുന്നു. ബുധനാഴ്ച വൈകുന്നേരം നാല് മണിയോടെയാണ് ബാവ മുസ്ലിയാര്‍ മരണപ്പെട്ടത്.
ഭാര്യ: വൈലത്തൂര്‍ ബാവ മുസ് ലിയാരുടെ മകള്‍ മറിയം. മക്കള്‍: നസീര്‍ അദനി, റാശിദ് സഖാഫി, ഫളീല, ഹസ്‌ന, റുഖിയ. മരുമക്കള്‍: സലൂബ് സഅദി, ഹാഫിള് ഇല്യാസ് സഖാഫി. സഹോദരങ്ങള്‍: ഉസ്മാന്‍, ഫള്ല്‍, മറിയം, ഫാത്തിമ, സൗദ, അസ്മ, പരേതനായ അബൂബക്കര്‍ അഹ്‌സനി.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു


