മാരക മയക്കുമരുന്നുമായി വിദ്യാർത്ഥിനിയുൾപ്പെടെ 4 പേർ അറസ്റ്റിൽ

മലപ്പുറം : മാരക മയക്കുമരുന്നുമായി വിദ്യാർത്ഥിനിയുൾപ്പെടെ 4 പേർ അറസ്റ്റിലായി. കരുനാഗപ്പള്ളി എക്സൈസ് റേഞ്ച് ഓഫീസർ പി എൽ വിജിലാലിന്റെ നേതൃത്വത്തിൽ നടത്തിയ റെയ്ഡിലാണ് പ്രതികളെ മാരക മയക്കുമരുന്നായ എംഡിഎംഎ അടക്കം പിടികൂടിയത്.

പ്രയാർ തെക്ക് മുറിയിൽ ക്ലാപ്പന  അശ്വതി നിവാസിൽ  അശ്വിനി കൃഷ്ണ, മലപ്പുറം അങ്ങാടിപ്പുറം ഗവൺമെൻറ് പോളിടെക്നിക്ക് സമീപം തറയിൽ വീട്ടിൽ നിഷാദ് ഹംസ, മലപ്പുറം മുനിസിപ്പാലിറ്റിയിൽ ചേരാറ്റു കുഴിയിൽ കുഴിമാട്ടിൽ കളത്തിൽ വീട്ടിൽ അബ്ദുൽകരീം, സൽമാൻ മുഹമ്മദ് എന്നിവരാണ് അറസ്റ്റിലായത്.

അശ്വിനി പഠനത്തിനായി കഴിഞ്ഞ മൂന്ന് വർഷമായി ബാംഗ്ലൂരിൽ ആയിരുന്നു. കാമുകൻ നിഷാദ് ഹംസയുടെ നിർബന്ധത്തിൽ യുവതി വിവിധ മയക്കുമരുന്നുകൾക്ക് അടിമയായി. തുടർന്ന് ഹംസയുടെ ഭീഷണി മൂലം മയക്കുമരുന്ന് ഇടപാടുകളിലും ഏർപ്പെട്ടു. ഉദ്യോഗസ്ഥരുടെ ചോദ്യംചെയ്യലിലാണ് ഈ വിവരങ്ങൾ ലഭ്യമായത്.

കൊല്ലം ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ ബി സുരേഷിന്റെ പ്രത്യേക നിർദ്ദേശം അനുസരിച്ച് ബീച്ചുകൾ, ഹാർബറുകൾ വിനോദസഞ്ചാരകേന്ദ്രങ്ങൾ, റെയിൽവേ സ്റ്റേഷനുകൾ എന്നിവിടങ്ങളിൽ എക്സൈസ് സംഘം നിരീക്ഷണം ശക്തമാക്കിയിരുന്നു. ഇതിൻറെ ഭാഗമായാണ് അഴീക്കൽ ബീച്ച് കിഴക്കുവശത്തുള്ള പണി പൂർത്തിയായി കൊണ്ടിരിക്കുന്ന പാലത്തിൻറെ കീഴ് ഭാഗത്ത് സംശയകരമായ തരത്തിൽ യുവതിയെ കാണാനിടയായത് .

Share news
error: Content is protected !!
Scroll to Top