
മലപ്പുറം: സ്കൂട്ടറും ലോറിയും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. മലപ്പുറം എടരിക്കോട് സ്വദേശി മുടവൻക്കാടൻ വീട്ടിൽ ഫഹദ് (19) ആണ് മരിച്ചത്.
മൂന്നാറിൽ നിന്നും തിരിച്ചു വരുന്നതിനിടെ തൃശൂർ കുറ്റിപ്പുറം സംസ്ഥാന പാതയിൽ പെരുമ്പിലാവ് അക്കിക്കാവിൽ വെച്ച് ഫഹദും സുഹൃത്തും സഞ്ചരിച്ചിരുന്ന സ്കൂട്ടർ ലോറിയുമായി കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്.
അപകടത്തിൽ ഗുരുതരമായി പരിക്കുപറ്റിയ സുഹൃത്ത് മുഹമ്മദ് ഫായിസിനെ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




