Section

malabari-logo-mobile

തിക്കോടിയില്‍ യുവതിയെ പെട്രോളൊഴിച്ച് തീകൊളുത്തി കൊന്ന് യുവാവ് മരിച്ചു

HIGHLIGHTS : കോഴിക്കോട്: യുവതിയെ പെട്രോളൊഴിച്ച് തീകൊളുത്തി കൊലപ്പെടുത്തിയ ശേഷം ആത്മഹത്യക്ക് ശ്രമിച്ച യുവാവ് മരിച്ചു. തിക്കോടി വലിയമഠത്തില്‍ നന്ദു എന്ന നന്ദകുമാ...

കോഴിക്കോട്: യുവതിയെ പെട്രോളൊഴിച്ച് തീകൊളുത്തി കൊലപ്പെടുത്തിയ ശേഷം ആത്മഹത്യക്ക് ശ്രമിച്ച യുവാവ് മരിച്ചു. തിക്കോടി വലിയമഠത്തില്‍ നന്ദു എന്ന നന്ദകുമാര്‍ (31) ആണ് മരിച്ചത്. ഗുരുതരമായ പരിക്കുകളോടെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവേ ഇന്ന് പുലര്‍ച്ചയാണ് നന്ദകുമാര്‍ മരിച്ചത്.

തിക്കോടി സ്വദേശി കാട്ടുവയലില്‍ മനോജിന്റെ മകള്‍ സിന്ദൂരി എന്ന കൃഷ്ണപ്രിയ(22)യെ ആണ് ഇയാള്‍ വെള്ളിയാഴ്ച മണ്ണണ്ണയൊഴിച്ച് തീകൊളുത്തി കൊന്നത്. രാവിലെ പത്തുമണിക്ക് തിക്കോടി പഞ്ചായത്ത് ഓഫീസിന് മുമ്പിലായിരുന്നു സംഭവം. പഞ്ചായത്ത് ഓഫീസിന് മുമ്പിലെത്തിയ കൃഷ്ണപ്രിയയെ തടഞ്ഞുനിര്‍ത്തി പെട്രോള്‍ ശരീരത്തിലൊഴിച്ച് തീകൊളുത്തുകയായിരുന്നു. ശേഷം യുവാവും സ്വന്തം ദേഹത്ത് പെട്രോളൊഴിച്ച് തീകൊളുത്തി.

sameeksha-malabarinews

നിലവിളികേട്ട് ഓഫീസില്‍നിന്ന് ഓഫീസ് ജീവനക്കാരനും നാട്ടുകാരും ഓടിയെത്തി വെള്ളം കോരിയൊഴിച്ച് തീകെടുത്താന്‍ ശ്രമിച്ചു. ഇരുവരെയും ആദ്യം കൊയിലാണ്ടി ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും വൈകീട്ടോടെ യുവതി മരിക്കുകയായിരുന്നു.

ഈ മാസം ഒമ്പതിനാണ് കൃഷ്ണപ്രിയ പഞ്ചായത്ത് ഓഫീസില്‍ പ്ലാനിങ് വിഭാഗം പ്രോജക്ട് അസിസ്റ്റന്റായി താത്കാലിക ഒഴിവിലേക്ക് നിയമിക്കപ്പെട്ടത്.

നന്ദകുമാറിന് കൃഷ്ണപ്രിയയോട് അടുപ്പമുണ്ടായിരുന്നു. ഇയാള്‍ കൃഷ്ണപ്രിയയുടെ എല്ലാ കാര്യങ്ങളിലും അധികാരഭാവത്തോടെ ഇടപെടാന്‍ തുടങ്ങിയതോടെയ അഭിപ്രായവ്യത്യാസമുണ്ടാകുകയായിരുന്നു. കൃഷ്ണപ്രിയയുടെ മൊബൈല്‍ ഫോണ്‍ ഇയാള്‍ കൈവശം വെച്ചതായും, ഏത് വസ്ത്രം ധരിക്കണമെന്ന് താന്‍ തീരുമാനിക്കുമെന്നും ശഠിക്കുന്ന തരത്തിലേക്ക് കാര്യങ്ങള്‍ നീങ്ങിയതായി പറയപ്പെടുന്നു. ഇതോടെയാണ് ഇരുവരും തമ്മില്‍ അഭിപ്രായ വെത്യാസമുണ്ടായതെന്ന് പറയപ്പെടുന്നു. ഇതില്‍ പ്രകോപിതനായതാണ് ഇയാളെ കൃഷ്ണപ്രിയയെ കൊലപ്പെടുത്തി ജീവന്‍ അവസാനിപ്പിക്കാന്‍ ് പ്രേരിപ്പിച്ചതെന്ന് പോലീസ് പറയുന്നു.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!