കോട്ടക്കലില്‍ യുവതിയേയും സുഹൃത്തിനേയും മര്‍ദ്ധിച്ചെന്ന പരാതിയില്‍ ഒരാള്‍ അറസ്റ്റില്‍

കോട്ടക്കല്‍; താമസസ്ഥലത്തെത്തി യുവതിയേയും സുഹൃത്തിനേയും മര്‍ദ്ധിച്ചെന്ന പരാതിയില്‍ പത്തുപേര്‍ക്കെതിരെ പോലീസ് കേസെടുത്തു. സംഭവത്തില്‍ പോലീസ് പുതുപറമ്പ് സ്വദേശി ജാബിറിനെ അറസ്റ്റ് ചെയ്തു. ബംഗളൂരു സ്വദേശിയായ യുവതിയാണ് പരാതിക്കാരി.

ബ്യൂട്ടിപാര്‍ലറില്‍ അഭിമുഖ ആവിശ്യാര്‍ത്ഥം കോട്ടക്കലില്‍ എത്തിയ പരാതിക്കാരി ചങ്കുവെട്ടിയില്‍ സുഹൃത്തിനൊപ്പം ക്വാര്‍ട്ടേഴ്‌സിലാണ് താമസിച്ചിരുന്നത്. ട്രാവല്‍സില്‍ ടിക്കെറ്റെടുക്കാന്‍ ചെന്നപ്പോള്‍ അവിടെയുള്ളയാള്‍ മോശമായി പെരുമാറിയതായി പരാതിയില്‍ പറയുന്നു. തുടര്‍ന്ന് യുവതിയുടെ സുഹൃത്ത് ഇത് ചോദ്യം ചെയ്തതോടെ ഇരുവരും തമ്മില്‍ തര്‍ക്കമായി. കോട്ടക്കല്‍ പോലീസില്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് സ്‌റ്റേഷനില്‍ വെച്ച് പ്രശ്‌നം പരിഹരിക്കാന്‍ ചര്‍ച്ചനടത്തി. ഇതിനിടെ 14ാം തിയ്യതിര രാത്രി പത്തുമണിക്ക് ജാബിറിന്റെ നേതൃത്വത്തില്‍ പത്തോളം പേര്‍ യുവതിയേയും സുഹൃത്തിനേയും താമസസ്ഥലത്തെത്തി മര്‍ദ്ധിച്ചെന്നാണ് പരാതി.

തുടര്‍ന്ന് യുവതിയും സുഹൃത്തും കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി. സംഭവത്തെ കുറിച്ച് കൂടുതല്‍ അന്വേഷണം നടത്തേണ്ടതുണ്ടെന്നാണ് പോലീസ് ഭാഷ്യം.

Share news
error: Content is protected !!
Scroll to Top