മുംബൈയില്‍ നിരോധനാജ്ഞ

മുംബൈ; മഹാരാഷ്ട്രിയില്‍ കോവിഡ് വൈറസിന്റെ വകഭേദമായ ഒമിക്രോണ്‍ പടരുന്ന സാഹചര്യത്തില്‍ മുംബൈ നഗരത്തില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഡിസംബര്‍ 31 വരെയാണ് നിരോധനാജ്ഞ.

ക്രിസ്മസ് പുതവര്‍ഷ ആഘോഷങ്ങള്‍ കണക്കിലെടുത്താണ് മുംബൈ പോലീസ് നഗരത്തില്‍ 144 പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്നലെ മുതല്‍ നിയമം പ്രാബല്യത്തില്‍ വന്നു.

രാജ്യത്ത് ഏറ്റവും കൂടുതല്‍ ഒമിക്രോണ്‍ സ്ഥിരീകരിച്ചത് നിലവില്‍ മഹാരാഷ്ട്രയിലാണ്. ജനവരിയല്‍ ഒമിക്രോണ്‍ വ്യാപനം കൂടാന്‍ സാധ്യതയുണ്ടെന്നാണ് ആരോഗ്യവകുപ്പ് നല്‍കുന്ന സൂചന.

Share news
error: Content is protected !!
Scroll to Top