സ്വര്‍ണ്ണമടക്കമുള്ള മോഷണമുതല്‍ ജനലിലൂടെ തിരിച്ച് വീട്ടിലേക്ക് ഇട്ട് കള്ളന്‍

തേഞ്ഞിപ്പലം; സ്വര്‍ണ്ണവും പണവുമടക്കമുള്ള മോഷണമുതല്‍ മോഷ്ടിച്ച വീട്ടിലേക്ക് തന്നെ തിരിച്ചിട്ട് കള്ളന്‍. ചേലേമ്പ്ര ഹാജിയാര്‍ വളവിലെ തെഞ്ചേരി അബൂബക്കര്‍ മുസ്ലിയാരുടെ വീട്ടില്‍ നിന്നും കഴിഞ്ഞ മാസം 21ന് മോഷണം പോയ 65,000 രൂപയും നാലര പവന്‍ സ്വര്‍ണ്ണവുമാണ് തിരിച്ച് കിട്ടിയത്. തിങ്കളാഴ്ച രാത്രി ഒമ്പതരമണിയോടെ മുറിയുടെ ജനലിലൂടെ മോഷണമുതല്‍ തിരിച്ചിട്ട് മോഷ്ടാവ് ഓടി രക്ഷപ്പെടുകയായിരുന്നു. ശബ്ദം കേട്ട് വീട്ടുകാര്‍ നോക്കിയപ്പോളാണ് നഷ്ടപ്പെട്ട ആഭരണവും പണവും ജനലിന് താഴെ എറിഞ്ഞ നിലയില്‍ കണ്ടത്.

.ചൊവ്വാഴ്ച മലപ്പുറത്ത് നിന്നെത്തിയ വിരലടയാള വിദഗ്ധര്‍ പണവും ആഭരണങ്ങളും പരിശോധിച്ചു.

നേരത്തെ സിസിടിവി ദൃശ്യങ്ങളടക്കം പരിശോധിച്ച് മോഷ്ടാവിന്റെ അടുത്തേക്ക് അന്വേഷണം എത്തുന്ന സാഹചര്യത്തിലാണ് ഇപ്പോള്‍ തൊണ്ടിമുതല്‍ വീട്ടിലേക്ക് തിരിച്ചെത്തിയിരിക്കുന്നത്. ഇതോടെ പോലീസ് മോഷ്ടാവിനെ കുറിച്ചുള്ള അന്വേഷണം ഊര്‍ജ്ജിതമാക്കയിരിക്കുകയാണ്.

Share news
error: Content is protected !!
Scroll to Top