Section

malabari-logo-mobile

സല്യൂട്ട് ഒടിടി റിലീസ് ചെയ്താല്‍ ദുല്‍ഖറിന്റെ ഇതരഭാഷാ ചിത്രങ്ങളും തിയ്യേറ്ററില്‍ പ്രദര്‍ശിപ്പിക്കില്ലെന്ന് ഫിയാക്ക്

HIGHLIGHTS : കൊച്ചി: ദുല്‍ഖര്‍ സല്‍മാന്‍ അഭിനയക്കുന്ന ഇതരഭാഷ സിനിമകളും നിര്‍മ്മാണ കമ്പനിയായ വേഫറെര്‍ നിര്‍മ്മിക്കുന്ന ചിത്രങ്ങളുമായും ഒരുതരത്തിലുള്ള സഹകരണവും ഉണ...

കൊച്ചി: ദുല്‍ഖര്‍ സല്‍മാന്‍ അഭിനയക്കുന്ന ഇതരഭാഷ സിനിമകളും നിര്‍മ്മാണ കമ്പനിയായ വേഫറെര്‍ നിര്‍മ്മിക്കുന്ന ചിത്രങ്ങളുമായും ഒരുതരത്തിലുള്ള സഹകരണവും ഉണ്ടാകില്ലെന്ന് ഫിയോക് പ്രസിഡന്റ് വിജയകുമാര്‍. ദുല്‍ഖര്‍ തിയേറ്ററുകളുമായി ഉണ്ടായിരുന്ന കരാര്‍ വ്യവസ്ഥ ലംഘിച്ചതുകൊണ്ടാണ് ഇത്തരമൊരു തീരുമാനം എടുത്തതെന്നും ഇത് മറ്റുള്ള താരങ്ങള്‍ക്കുകൂടിയുള്ള മുന്നറിയിപ്പാണെന്നും വിജയകുമാര്‍ വ്യക്തമാക്കി.

ദുല്‍ഖര്‍ സല്‍മാന്റെ ‘സല്യൂട്ട്’ എന്ന ചിത്രം കേരളത്തിലെ തിയേറ്ററുകളില്‍ ജനുവരി 14 ന് റിലീസ് ചെയ്യാന്‍ പ്ലാന്‍ ചെയ്ത ചിത്രമാണെന്നും പല തിയേറ്ററുകളും ഇതിനായി ഓണ്‍ലൈന്‍ ബുക്കിംഗ് വരെ എടുത്തതാണെന്നും എന്നാല്‍ ഒമിക്രോണ്‍ സ്ഥിതിമാറ്റുകായിരുന്നു. ഇതോടെ റിലീസിങ് മാറ്റി വെക്കുകയായിരുന്നു. എന്നാല്‍ ഇപ്പോള്‍ അവസ്ഥയെല്ലാം മാറിയിരിക്കുകയാണ്. തിയേറ്ററുകള്‍ എല്ലാം തന്നെ സാധാരണ രീതിയിലായിരിക്കുകയാണ്. എന്നാല്‍ ചിത്രങ്ങളുടെ അഭാവം മൂലം തിയേറ്ററുകള്‍ ബുദ്ധിമുട്ടുന്ന അവസ്ഥയിലാണ്. ഒരുസമയത്ത് തിയേറ്ററുകള്‍ വളര്‍ത്തിയ താരങ്ങള്‍തന്നെ ഇത്തരത്തില്‍ തിയ്യേറ്ററുകള്‍ക്കെതിരെ ആഞ്ഞുകുത്തുമ്പോള്‍ അതിനെതിരെ പ്രതികരിക്കണമെന്നാണ് ഫിയാക്കിന്റെ എക്‌സിക്യുട്ടീവ് തീരുമാനം.

sameeksha-malabarinews

സല്യൂട്ട് മാര്‍ച്ച് 18ന് ഒടിടി റിലീസ് ചെയ്യാനൊരുങ്ങുന്ന സാഹചര്യത്തിലാണ് ഫിയാക്ക് ഈ കടുത്ത നിലപാട് പ്രഖ്യാപിച്ചിരിക്കുന്നത്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!