
തശൂര്‍: നവജാത ശിശുവിന്റെ മൃതദേഹം ഭാരതപ്പുഴിയില്‍ കണ്ടെത്തി. ചെറുതുരുത്തി തടയണയിലാണ് മൃതദേഹം ഒഴുകിവന്ന നിലയില്‍ കണ്ടെത്തിയത്.
തടയണ കാണാന്‍ എത്തിയ നാട്ടുകാരാണ് തടയണയുടെ ഷട്ടറില്‍ തങ്ങി കമിഴ്ന്നു കിടക്കുന്ന നിലയില്‍ മൃതദേഹം കണ്ടത്.
മൃതദേഹം പെണ്‍കുട്ടിയുടേതാണെന്നാണ് സൂചന. നാല് ദിവസത്തോളം പഴക്കമുണ്ടെന്നാണ് കരുതുന്നത്.
പോലീസ് സ്ഥലത്തെത്തി മൃതദേഹം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക




