കൊച്ചിയില്‍ വന്‍ രക്തചന്ദനവേട്ട

കൊച്ചി:  ദുബായിലേക്ക് കടത്താനായെത്തിച്ച 2200 കിലോ രക്തചന്ദനം ഡിആര്‍ഇഐ പിടികൂടി. കൊച്ചി ഐലന്റില്‍ നിന്നാണ് രക്തചന്ദനം പിടികൂടിയത്.

ദുബൈയിലേക്ക് കപ്പല്‍മാര്‍ഗ്ഗം ഓയില്‍ ടാങ്കില്‍ കടത്താനായിരുന്നു ശ്രമം.

ആന്ധ്രയില്‍ നിന്നാണ് രക്തചന്ദനം കൊച്ചിയിലെത്തിച്ചത്. സര്‍ക്കാരില്‍ നിന്നും ലേലം വഴി മാത്രമെ രക്തചന്ദനത്തിന്റെ ഇടപാട് നടത്താനാവു.

സംഭവത്തില്‍ നിലവില്‍ ആരേയും അറസ്റ്റ് ചെയ്തിട്ടില്ല. വിശദമായ അന്വേഷണം ആരംഭിച്ചതായി ഡിആര്‍ഐ അറിയിച്ചു.

Share news
error: Content is protected !!
Scroll to Top