മൂന്ന് മണിക്കൂറില്‍ 45 പൂക്കള്‍, ഫാത്തിമ ഷിഫ്‌നക്ക് ഇന്ത്യന്‍ബുക്ക് ഓഫ് റെക്കോര്‍ഡ്

തിരൂരങ്ങാടി: മൂന്ന് മണിക്കൂറില്‍ 45 പേപ്പര്‍ പൂക്കള്‍ നിര്‍മ്മിച്ച ഫാത്തിമ ഷിഫ്‌നക്ക് ഇന്ത്യന്‍ ബുക്ക് ഓഫ് റെക്കോര്‍ഡ്. മൂന്നിയൂര്‍ കുന്നത്ത് പറമ്പ് മാളിയേക്കല്‍ ഖാലിദ്ശഹനാസ് ദമ്പതികളുടെ മകളായ ഫാത്തിമ ഷിഫ്‌ന മൂന്നിയൂര്‍ എം.എച്ച്.എസ്. സ്‌കൂള്‍ പ്ലസ് ടു സയന്‍സ് വിദ്യാര്‍ത്ഥിയാണ്.

എസ്.എസ്.എല്‍.സി പരീക്ഷയില്‍ ഒന്‍പത് എ പ്ലസും ഒരു എ യുമായി മികച്ച വിജയം നേടിയ ഷിഫ്‌ന കരകൗശല വസ്തുക്കള്‍ നിര്‍മ്മിക്കുന്നതിന് പുറമെ ചിത്രരചനയില്‍ കഴിവ് തെളിയിച്ചിട്ടുണ്ട്.

കോവിഡ് കാലത്താണ് മൂന്ന് മണിക്കൂര്‍ കൊണ്ട് 45 പൂക്കള്‍ നിര്‍മ്മിച്ച് ഈ മിടുക്കി ഇന്ത്യന്‍ ബുക്ക് ഓഫ് റെക്കോര്‍ഡില്‍ ഇടം നേടുന്നത്.

 

Share news
error: Content is protected !!
Scroll to Top