പരപ്പനങ്ങാടിയില്‍ കണ്ടെത്തിയ മൃതദേഹം ഇതരസംസ്ഥാന തൊഴിലാളിയുടേത്

പരപ്പനങ്ങാടി:അഞ്ചപ്പുര റെയില്‍വേ ഓവുപാലത്തിനു സമീപത്തെ മരത്തില്‍ ചൊവ്വാഴ്ച പുലര്‍ച്ചെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ മൃതദേഹം ഇതരസംസ്ഥാന തൊഴിലാളിയുടെത്. അന്തര്‍

പശ്ചിമ ബംഗാളിലെ മുര്‍ഷിദാബാദ് സ്വദേശി അര്‍സില്‍ ഹഖ് (30) നെയാണ് പൊതു സ്ഥലത്ത് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.
പത്രവിതരണക്കാരാണ് മൃതദേഹം ആദ്യം കണ്ടത്. ഇവര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ പരപ്പനങ്ങാടി പൊലീസ്
ഇന്‍ക്വസ്‌റ് നടത്തി പോസ്‌റ്‌മോര്‍ട്ടത്തിനായി താലൂക്ക് ആശുപത്രി
മോര്‍ച്ചറിയിലേക്ക് മാറ്റി. ബന്ധുക്കളും നാട്ടുകാരും ചേര്‍ന്ന് ഇന്ന് മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് പൊലീസ് അറിയിച്ചു.

മരണത്തില്‍ ദുരൂഹത സംബന്ധിച്ച് പോസ്റ്റ്‌മോര്‍ട്ട് റിപ്പോര്‍ട്ട് കിട്ടിയതിന് ശേഷം കൂടുതല്‍ അന്വേഷണം നടത്തുമെന്നും പൊലീസ് പറഞ്ഞു.

 

Share news
error: Content is protected !!
Scroll to Top