റാന്നിയില്‍ പതിമൂന്ന്കാരിയെ പീഡിപ്പിച്ചെന്ന് പരാതി; അമ്മയുടെ സുഹൃത്ത് അറസ്റ്റില്‍

പത്തനംതിട്ട റാന്നിയില്‍ പതിമൂന്ന് വസ്സുകാരിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ അമ്മയുടെ സുഹൃത്തിനെ അറസ്റ്റ് ചെയ്തു. ഷിജു (40) ആണ് റാന്നി പൊലിസിന്റെ പിടിയിലായത്.

സ്‌കൂളില്‍ നടന്ന കൗണ്‍സിലിങിനിടെ പീഡിപ്പിച്ച വിവരം കുട്ടി സ്‌കൂളിലെ അധ്യാപകരെ അറിയിക്കുകയായിരുന്നു. പെണ്‍കുട്ടി അധ്യാപികയോട് വിവരം പറഞ്ഞതോടെ അധ്യാപിക ചൈല്‍ഡ് ലൈനെ അറിയിക്കുകയായിരുന്നു. ചൈല്‍ഡ് ലൈന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. വൈദ്യപരിശോധനയ്ക്ക് ശേഷം പ്രതിയെ പത്തനംതിട്ട പോക്സോ കോടതിയില്‍ ഹാജരാക്കും.

പെണ്‍കുട്ടിയെയും അമ്മയെയും അച്ഛന്‍ ഉപേക്ഷിച്ച് പോയതാണ്. അമ്മ വീട്ടില്‍ ഇല്ലാതിരുന്ന സമയത്താണ് പ്രതി പെണ്‍കുട്ടിയെ പീഡനത്തിനിരയാക്കിയത്.

Share news
error: Content is protected !!
Scroll to Top