Section

malabari-logo-mobile

സംഘര്‍ഷഭൂമിയില്‍ നിന്നും എട്ട് അതിജീവനക്കാഴ്ചകള്‍

HIGHLIGHTS : Eight films will be screened at the International Film Festival

യുദ്ധം പ്രതിസന്ധിയിലാക്കിയ മനുഷ്യരുടെ അതിജീവനക്കാഴ്ചകളുമായി രാജ്യാന്തര ചലച്ചിത്രമേളയില്‍ എട്ടു ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും. അഫ്ഗാനിസ്ഥാന്‍, കുര്‍ദിസ്ഥാന്‍, മ്യാന്മാര്‍ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള ചിത്രങ്ങളാണ് ഫ്രെയിമിങ് കോണ്‍ഫ്‌ലിക്ട് എന്ന വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

ഗര്‍ഭിണികളായ മൂന്ന് സ്ത്രീകള്‍ നേരിടുന്ന വ്യത്യസ്തമായ ജീവിതപ്രതിസന്ധികളാണ് അഫ്ഗാന്‍ ചിത്രങ്ങളുടെ വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കുന്ന സഹ്റ കരീമിയുടെ ഹവ മറിയം ആയിഷ എന്ന ചിത്രത്തിന്റെ പ്രമേയം. മതവും വിശ്വാസവും ജീവിതത്തെ എങ്ങിനെ സ്വാധീനിക്കുന്നുവെന്ന് അടയാളപ്പെടുത്തുന്ന നവീദ് മഹ്മൗദിയുടെ ഡ്രൗണിങ് ഇന്‍ ഹോളി വാട്ടര്‍, ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരജേതാവായ സിദ്ദിഖ് ബര്‍മാകിന്റെ ഓപ്പിയം വാര്‍ എന്നിവയാണ് ഈ വിഭാഗത്തിലെ മറ്റു ചിത്രങ്ങള്‍.

sameeksha-malabarinews

ഹിനെര്‍ സലീം സംവിധാനം ചെയ്ത കിലോമീറ്റര്‍ സീറോ, ബഹ്മാന്‍ ഖൊബാഡിയുടെ മറൂണ്‍ഡ് ഇന്‍ ഇറാഖ് എന്നീ കുര്‍ദിസ്ഥാന്‍ സിനിമകളും ഈ വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കും. ഇറാഖ്-കുര്‍ദ് യുദ്ധഭൂമിയിലൂടെ സഞ്ചരിക്കുന്ന യുവ സൈനികരുടെ സാഹസിക ജീവിതമാണ് കിലോമീറ്റര്‍ സീറോയുടെ പ്രമേയം.

നവാഗതനായ മൗങ് സണ്‍ സംവിധാനം ചെയ്ത മണി ഹാസ് ഫോര്‍ ലെഗ്സ്, ത്രില്ലര്‍ ചിത്രങ്ങളായ സ്ട്രേഞ്ചേഴ്സ് ഹൗസ്, ത്രീ സ്ട്രേഞ്ചേഴ്സ് എന്നിവയാണ് ഈ വിഭാഗത്തിലെ മ്യാന്‍മര്‍ ചിത്രങ്ങള്‍.

 

 

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!