വിവാഹച്ചടങ്ങില്‍ പങ്കെടുക്കാനെത്തിയ സഹോദരിമാരുടെ മക്കള്‍ മേല്‍മുറി ക്വാറിയില്‍ മുങ്ങിമരിച്ചു

മലപ്പുറം: മേല്‍മുറി 27ല്‍ ക്വാറിയില്‍ വീണ് രണ്ട് കുട്ടികള്‍ മുങ്ങി മരിച്ചു. പുളിക്കല്‍ സ്വദേശി ഷരീഫിന്റെ മകള്‍ റഷ (8), നിലമ്പൂരിനടുത്ത് പൂക്കോട്ടുംപാടം സ്വദേശി ജംഷീറിന്റെ മകള്‍ ദിയ ഫാത്തിമ (9) എന്നിവരാണ് മരിച്ചത്. മേല്‍മുറി പൊടിയാട് ആണ് ദാരുണ സംഭവം . മരിച്ച രണ്ടു പേരും സഹോദരിമാരുടെ മക്കളാണ്. കുട്ടികളുടെ അമ്മാവന്റെ നിക്കാഹ് ചടങ്ങ് രാവിലെ ഒമ്പത് മണിയോടെ നടന്നിരുന്നു. ഇതിന് പിന്നാലെ കുട്ടികളെ കാണാതായി.

വ്യാപകമായ തിരച്ചില്‍ നടത്തിയെങ്കിലും കുട്ടികളെ കുറിച്ച് വിവരം ലഭിച്ചിരുന്നില്ല. തുടര്‍ന്ന് വൈകിട്ടോടെയാണ് ക്വാറിയില്‍ നിന്ന് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. സംശയം തോന്നിയാണ് ക്വാറിയില്‍ തിരച്ചില്‍ നടത്തിയത്.

മൃതദ്ദേഹങ്ങള്‍ മഞ്ചേരി മെഡിക്കല്‍ കോളേജിലേക്ക് കൊണ്ട് പോയി. പോസ്റ്റ്‌മോര്‍ട്ട നടപടികള്‍ക്ക് ശേഷം ബന്ധുക്കള്‍ക്ക് വിട്ട് നല്‍കും.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top