Section

malabari-logo-mobile

ബജറ്റിലെ തോട്ടഭൂമിയില്‍ മറ്റ് വിളകളുടെ കൃഷി നിര്‍ദേശം; എതിര്‍പ്പുമായി സിപിഐ

HIGHLIGHTS : തോട്ടഭൂമിയില്‍ മറ്റ് വിളകളുടെ കൃഷി, എതിര്‍പ്പുമായി സിപിഐ. ഭൂപരിഷ്‌കരണ നിയമത്തില്‍ മാറ്റം വരുത്താന്‍ എല്‍ഡിഎഫ് തീരുമാനിച്ചിട്ടില്ലെന്ന് സിപിഐ സംസ്ഥാ...

തോട്ടഭൂമിയില്‍ മറ്റ് വിളകളുടെ കൃഷി, എതിര്‍പ്പുമായി സിപിഐ. ഭൂപരിഷ്‌കരണ നിയമത്തില്‍ മാറ്റം വരുത്താന്‍ എല്‍ഡിഎഫ് തീരുമാനിച്ചിട്ടില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ വ്യക്തമാക്കി. ഇടവിള കൃഷി നിര്‍ദേശം മുന്നോട്ട് വച്ചത് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ ഇന്നലെ അവതരിപ്പിച്ച ബജറ്റിലാണ്. കാര്‍ഷിക നിയമത്തില്‍ ഭേദഗതി വരുത്തുന്ന നിര്‍ദേശങ്ങളില്‍ ഗൗരവമായ ചര്‍ച്ചയ്ക്കു ശേഷം മാത്രമേ നിലപാട് എടുക്കാന്‍ സാധിക്കൂവെന്നും സി.പി.ഐ. വ്യക്തമാക്കി.

അതേസമയം ബജറ്റിലെ തോട്ട ഭൂമി നിയമം സംബന്ധിച്ച പ്രഖ്യാപനം ഭൂപരിഷ്‌കരണ നിയമത്തിന് വിരുദ്ധമല്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. നിയമത്തില്‍ മാറ്റം വരുത്തുന്നില്ല. ഇടവിളകള്‍ കൃഷി ചെയ്യാമെന്നെയുള്ളൂ. തോട്ടത്തിന്റെ അടിസ്ഥാന ഘടനയില്‍ മാറ്റം വരുത്താന്‍ ഉദ്ദേശിക്കുന്നില്ല. പ്രതിപക്ഷത്തിന് എതിര്‍പ്പുണ്ടെങ്കില്‍ നിര്‍ദേശങ്ങള്‍ സമര്‍പ്പിച്ച് ആരോഗ്യകരമായ ചര്‍ച്ചയുണ്ടാകട്ടെ എന്നും കോടിയേരി ബാലകൃഷ്ണന്‍ ഡല്‍ഹിയില്‍ പറഞ്ഞു.

sameeksha-malabarinews

തോട്ടഭൂമിയില്‍ പഴവര്‍ഗക്കൃഷി അനുവദിക്കുന്ന പ്രഖ്യാപനത്തെ എതിര്‍ക്കാനാണ് സി.പി.ഐ. തീരുമാനം. ഭരണഘടനയുടെ ഒന്‍പതാം ഷെഡ്യൂളില്‍പ്പെടുത്തിയ നിയമമാണ് കാര്‍ഷിക പരിഷ്‌കരണ നിയമം. അതില്‍ ഭേദഗതി വരുത്തുന്നകാര്യം ഗൗരവമായ ചര്‍ച്ചകള്‍ക്കു ശേഷമേ തീരുമാനിക്കാനാവൂ. തോട്ടം നയത്തിനും സമാനമായ നിര്‍ദേശങ്ങളുണ്ടായിരുന്നു. അന്നും നടപ്പായില്ല. ഇപ്പോഴും ചര്‍ച്ചയില്ലാതെ അനുവദിക്കുന്ന പ്രശ്നമില്ലെന്നാണ് സി.പി.ഐ. സംസ്ഥാന നേതൃത്വത്തിന്റെ നിലപാട്. 15-ന് ചേരുന്ന സി.പി.ഐ. എക്സിക്യുട്ടീവില്‍ വിഷയം ചര്‍ച്ചയാകും..

 

 

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!