വിവാഹ മേക്കപ്പിനിടെ ലൈംഗികാതിക്രമം; കൊച്ചിയിലെ സെലിബ്രിറ്റി മേക്കപ്പ് ആര്‍ട്ടിസ്റ്റ് വിദേശത്തേക്ക് കടന്നതായി പൊലീസ്

ലൈംഗിക അതിക്രമ പരാതിയില്‍ സെലിബ്രിറ്റി മേക്കപ്പ് ആര്‍ട്ടിസ്റ്റ് അനീസ് അന്‍സാരിക്കെതിരെ പാലാരിവട്ടം പൊലീസ് മൂന്ന് കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. ആരോപണങ്ങള്‍ ഉയര്‍ന്നതിനു തൊട്ടുപിന്നാലെ അനീസ് അന്‍സാരി വിദേശത്തേക്ക് കടന്നതായി പൊലീസ് അറിയിച്ചു. സ്ത്രീത്വത്തെ അപമാനിച്ചതിനാണ് ഇയാള്‍ക്കെതിരെ കേസെടുത്തത്. പിന്നാലെ ഇയാള്‍ ദുബായിലേക്ക് കടന്നുവെന്നാണ് പൊലീസിന്റെ നിഗമനം. പോലീസ് അന്വേഷണം ഊര്‍ജിതമാക്കി.

കല്യാണാവശ്യങ്ങള്‍ക്കായി മേക്കപ്പിടുന്നതിനിടെ കടന്നുപിടിക്കുകയും ലൈംഗികമായി പെരുമാറുകയും ചെയ്തുവെന്നാണ് ഇയാള്‍ക്കെതിരെയുള്ള പരാതി. പാലാരിവട്ടത്തെ മേക്കപ്പ് സ്റ്റുഡിയോയില്‍ പോലീസ് പരിശോധന നടത്തി.

ഇന്നലെയാണ് ഇയാള്‍ക്കെതിരെ പരാതി ഉയര്‍ന്നത്. സാമൂഹിക മാധ്യമങ്ങളില്‍ ഇയാള്‍ക്കെതിരെ മീ ടൂ ആരോപണം ഉയര്‍ന്നപ്പോള്‍ ഇയാള്‍ നാടു വിടുകയായിരുന്നു. കൊച്ചിയിലെ ടാറ്റൂ സ്റ്റുഡിയോ ഉടമ പി.എസ് സുജീഷിനെതിരെ പീഡനാരോപണം ഉയര്‍ന്ന ശേഷമാണ് ഇയാള്‍ക്കെതിരെയും ആരോപണം ഉയര്‍ന്നത്.

Share news
error: Content is protected !!
Scroll to Top