തൊടുപുഴയില്‍ ഭാര്യാസഹോദരിയെ വെട്ടിക്കൊലപ്പെടുത്തി

ഇടുക്കി: തൊടുപുഴയില്‍ ഭാര്യ സഹോദരിയെ നടുറോഡിലിട്ടു വെട്ടിക്കൊലപ്പെടുത്തി. കേസിലെ പ്രതി ഷംസുദ്ദീന്‍
കൊലപാതക ശേഷം വാഴക്കുളം പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങി. വെങ്ങല്ലൂര്‍ സ്വദേശി ഹലീമ (54) യാണ് കൊല്ലപ്പെട്ടത്. ഇന്നലെ വൈകീട്ടാണ് കുടുംബവഴക്കിന്റെ പേരില്‍ മൂത്ത സഹോദരിയുടെ ഭര്‍ത്താവ് ഷംസുദ്ദീന്‍ ഭാര്യ സഹോദരി ഹലീമയെ വെട്ടികൊലപ്പെടുത്തിയത്.

ലഹരിക്കടിമയായ ഷംസുദ്ദീന്‍ കഴിഞ്ഞ രണ്ടു വര്‍ഷമായി ഭാര്യയുമായി അകന്നു കഴിയുകയാണ്. തന്റെ കുടുംബ പ്രശ്നങ്ങള്‍ക്ക് കാരണം ഹമീലയാണെന്ന് ആരോപിച്ചായിരുന്നു ഷംസുദ്ദീന്റെ ആക്രമണം. ഭാര്യയെ തിരികെ വിളിക്കാന്‍ ഷംസുദ്ദീന്‍ എത്തിയപ്പോള്‍ ഹലീമ എതിര്‍ത്തു. ഇതാണ് പ്രകോപനത്തിനു കാരണമായതെന്ന് പൊലീസ് പറഞ്ഞു.

ഭര്‍ത്താവ് മരിച്ച ഹലീമ വെങ്ങല്ലൂരുള്ള ഇരട്ട സഹോദരിയുടെ വീട്ടിലാണ് താമസിച്ചിരുന്നത്. ഇവിടേക്ക് വരും വഴിയായിരുന്നു കൊലപാതകം. വെങ്ങല്ലൂരില്‍ പുതുതായി നിര്‍മിക്കുന്ന വീട്ടില്‍ നിന്നും ഇരട്ട സഹോദരിയുടെ വീട്ടിലേക്ക് ഹലീമ തിരികെ വരും വഴി വഴിയില്‍ കാത്തു നിന്ന ഷംസുദ്ദീന്‍ വാക്കത്തികൊണ്ട് വെട്ടുകയായിരുന്നു. തലയിലടക്കം വെട്ടേറ്റു. തുടര്‍ന്ന് ഇവര്‍ തൊട്ടടുത്ത വീട്ടിലേക്ക് പ്രാണരക്ഷാര്‍ഥം ഓടിക്കയറിയെങ്കിലും മരണപ്പെട്ടു. തുടര്‍ന്ന് പൊലീസെത്തിയാണ് ഹലീമയെ ആശുപത്രിയിലെത്തിച്ചത്.

മൃതദേഹം തൊടുപുഴ താലൂക്കാശുപത്രിയില്‍ മോര്‍ച്ചറിയില്‍. പോസ്റ്റ്മോര്‍ട്ടത്തിനുശേഷം ഉച്ചയ്ക്ക് ശേഷം സംസ്‌കരിക്കും.

Share news
error: Content is protected !!
Scroll to Top