crime

പരപ്പനങ്ങാടിയില്‍ നിന്നും ബൈക്ക് മോഷ്ടിച്ച പ്രതിപിടിയില്‍

പരപ്പനങ്ങാടി ചെട്ടിപ്പടിയില്‍ വച്ച് ബൈക്ക് മോഷ്ടിച്ച പ്രതി പിടിയില്‍. പ്രതിയായ കോഴിക്കോട് ഇങ്ങാപ്പുഴ സ്വദേശി ചരുവിളപ്പുറത്ത് അലാവുദ്ദീന്‍ (47) നെയാണ് പൊലിസ് പിടികൂടിയത്. പരപ്പനങ്ങാടി പോലീസ് ഇന്‍സ്പെക്ടര്‍ ജിനേഷ് കെ ജെ യുടെ നിര്‍ദേശനുസരണം കല്പകഞ്ചേരി പോലീസിന്റെ സഹായത്തോടെയാണ് പരപ്പനങ്ങാടി സബ്ഇന്‍സ്‌പെക്ടര്‍ ബാബുരാജ് അറസ്റ്റ് ചെയ്തത്. മോട്ടോര്‍സൈക്കിള്‍ കളവ് നടത്തിയ മറ്റു രണ്ടുപേര്‍ കൂടിയുണ്ടെന്നുള്ള സൂചന ലഭ്യമായിട്ടുള്ളതായി പൊലിസ് അറിയിച്ചു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ്ചെയ്തു. മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ്

error: Content is protected !!
Scroll to Top