HIGHLIGHTS : He came on a scooter and robbed the housewife of three and a half Pawan necklace
വള്ളിക്കുന്ന്: സ്‌കൂട്ടറിലെത്തി വീട്ടമ്മയുടെ മൂന്നര പവന്‍ തൂക്കം
വരുന്ന മാല കവര്‍ന്നു . ഇന്ന് രാവിലെ 6 മണിയോടെ ഒലിപ്രംക്കടവ് -മുക്കത്തക്കടവ് റോഡില്‍ ആണ് സംഭവം. അടുത്തുള്ള വീട്ടില്‍ ശബരിമല കെട്ടുനിറക്കല്‍ ചടങ്ങിന് പോവുകയായിരുന്ന ടി.കെ വിജയലക്ഷ്മിയുടെ മാലയാണ് മുറിച്ചെടുത്ത് കടന്നു കളഞ്ഞത്.
കറുത്ത ആക്ടിവ സ്‌കൂട്ടറില്‍ എത്തിയ ആള്‍ കട്ടര്‍ പോലുള്ള ആയുധം ഉപയോഗിച്ച് മാല മുറിച്ചെടുത്താണ് കടന്നു കളഞ്ഞത്.

തുടര്‍ന്ന് ഇയാള്‍ ഒലിപ്രംക്കടവ് ഭാഗത്തേക്ക് ഓടിച്ചു പോവുകയും ചെയ്തു. പരപ്പനങ്ങാടി പൊലീസില്‍ ഇത് സംബന്ധിച്ച്പരാതി നല്‍കി.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു