Section

malabari-logo-mobile

മണല്‍പരപ്പിലെ കളിയാവേശം; ബീച്ച് ഗെയിംസിന് തുടക്കം

HIGHLIGHTS : Fun on the sand; The Beach Games have begun

തീരദേശ മേഖലയില്‍ ആവേശത്തിരയിളക്കത്തിന് തുടക്കം കുറിച്ച് ബീച്ച് ഗെയിംസിനു പൊന്നാനിയില്‍ തുടക്കം. ജില്ലാ സ്പോര്‍ട്‌സ് കൗണ്‍സില്‍ നേതൃത്വത്തില്‍ കബഡി, വോളി ബോള്‍ മത്സരങ്ങളാണ് പൊന്നാനിയില്‍ സംഘടിപ്പിച്ചത്. രണ്ടു ദിനങ്ങളിലായി പൊന്നാനി, താനൂര്‍ എന്നിവിടങ്ങളിലായാണ് ഗെയിംസ് സംഘടിപ്പിക്കുന്നത്. ഫുട്‌ബോള്‍, വോളിബോള്‍, കബഡി, വടംവലി എന്നീ ഇനങ്ങളിലായി സ്ത്രീ – പുരുഷ മത്സരങ്ങള്‍ പരിപാടിയുടെ ഭാഗമായി സംഘടിപ്പിക്കും.

കായിക സംസ്‌കാരവും വിനോദ സഞ്ചാര മേഖലയിലെ പുത്തന്‍ സാധ്യതകളും മുന്‍നിര്‍ത്തി കായിക വികസനത്തിന് ഉണര്‍വ്വ് നല്‍കുന്നതിനാണ് ബീച്ച് ഗെയിംസ് സംഘടിപ്പിക്കുന്നത്.

sameeksha-malabarinews

പൊന്നാനി എം.ഇ.എസ് കോളജില്‍ നടന്ന ജില്ലാതല മത്സരങ്ങളുടെ ഉദ്ഘാടനം പി നന്ദകുമാര്‍ എം.എല്‍.എ നിര്‍വഹിച്ചു. പൊന്നാനി നഗരസഭ ചെയര്‍മാന്‍ ശിവദാസ് ആറ്റുപുറം അധ്യക്ഷനായി. പൊന്നാനി നഗരസഭ വൈസ് ചെയര്‍പേഴ്‌സണ്‍ ബിന്ദു സിദ്ധാര്‍ത്ഥന്‍, കൗണ്‍സിലര്‍മാരായ ഷാഹില നിസാര്‍, പി.വി ലത്തീഫ്, സവാദ് മലപ്പുറം ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് വി പി അനില്‍കുമാര്‍, ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ എക്‌സിക്യൂട്ടീവ് മെമ്പര്‍മാരായ കെ മനോഹര കുമാര്‍, കെ നാസര്‍, സി സുരേഷ്, കെ.വത്സല,സെക്രട്ടറി ഇന്‍ ചാര്‍ജ് യാസര്‍ അന്‍സാരി, മത്സ്യ തൊഴിലാളി യൂണിയന്‍ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!