പരപ്പനങ്ങാടി- അരീക്കോട്, തൃക്കലങ്ങോട് -വണ്ടൂര്‍ -കാളികാവ് റോഡില്‍ ഗതാഗത നിയന്ത്രണം

പരപ്പനങ്ങാടി- അരീക്കോട് റോഡില്‍ എക്കാപറമ്പ് മുതല്‍ കൊണ്ടോട്ടി (സ്റ്റാര്‍ ജങ്ഷന്‍) വരെ നവീകരണ പ്രവൃത്തികള്‍ ആരംഭിക്കുന്നതിനാല്‍ ഇതു വഴിയുള്ള വാഹന ഗതാഗതം ഡിസംബര്‍ 27 (ചൊവ്വ) മുതല്‍ പ്രവൃത്തി തീരുന്നത് വരെ നിരോധിച്ചു.

വാഹനയാത്രയ്ക്കായി എക്കാപറമ്പ്- മൊറയൂര്‍ റോഡോ ആലിന്‍ചുവട് നീറാട് റോഡോ ഉപയോഗപ്പെടുത്തണമെന്ന് പൊതുമരാമത്ത് വകുപ്പ് (നിരത്തുകള്‍ വിഭാഗം) എക്‌സിക്യുട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

തൃക്കലങ്ങോട് -വണ്ടൂര്‍ -കാളികാവ് റോഡില്‍ തോടായത്ത് ടാറിങ് പ്രവൃത്തികള്‍ ആരംഭിക്കുന്നതിനാല്‍ നാളെ മുതല്‍ പ്രവൃത്തി തീരുന്നത് വരെ ഗതാഗത നിയന്ത്രണം ഉണ്ടായിരിക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് (നിരത്തുകള്‍ വിഭാഗം) എക്സിക്യുട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top